കണ്ണൂരില്‍ കൊവിഡ് ചികിത്സയിലിരുന്ന എക്‌സൈസ് ഡ്രൈവര്‍ മരിച്ചു; കേരളത്തില്‍ മരണം 21 ആയി

 


ADVERTISEMENT


കണ്ണൂര്‍: (www.kvartha.com 18.06.2020) കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ കൊവിഡ്-19 ബാധിച്ച് ചികിത്സയിലായിരുന്ന എക്സൈസ് ഡ്രൈവര്‍ മരിച്ചു. കണ്ണൂര്‍ പടിയൂര്‍ സ്വദേശി സുനില്‍ (28 ) ആണ് മരിച്ചത്. പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാവിലെ ഒന്‍പതു മണിയോടെയാണ് മരിച്ചത്.
കണ്ണൂരില്‍ കൊവിഡ് ചികിത്സയിലിരുന്ന എക്‌സൈസ് ഡ്രൈവര്‍ മരിച്ചു; കേരളത്തില്‍ മരണം 21 ആയി


കഴിഞ്ഞ 13നാണ് ഇദ്ദേഹത്തെ രോഗലക്ഷങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച കൊവിഡ് സ്ഥിരീകരിച്ചു. ഇരുശ്വാസകോശങ്ങളുടെയും പ്രവര്‍ത്തനം തകരാറിലായിരുന്നു. ജീവന്‍ നിലനിര്‍ത്തിയിരുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ്. രക്തസമ്മര്‍ദത്തിലും വ്യതിയാനമുണ്ടായി. തുടര്‍ന്നായിരുന്നു മരണം.

ഇദ്ദേഹത്തിന്റെ സമ്പര്‍ക്ക പട്ടികയില്‍ 25 ബന്ധുക്കളും ജോലി ചെയ്തിരുന്ന മട്ടന്നൂര്‍ റെയിഞ്ച് ഓഫീസിലെ 18 സഹപ്രവര്‍ത്തകരുമുണ്ട്. മട്ടന്നൂര്‍ റെയ്ഞ്ച് ഓഫിസ് ഇപ്പോള്‍ അടച്ചിരിക്കുകയാണ്.
  കണ്ണൂരില്‍ കൊവിഡ് ചികിത്സയിലിരുന്ന എക്‌സൈസ് ഡ്രൈവര്‍ മരിച്ചു; കേരളത്തില്‍ മരണം 21 ആയി
Keywords:  News, Kerala, Kannur, Death, COVID-19, Treatment, Hospital, In Kerala excise driver died of Covid-19
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Beta
Web Desk Beta

154168 Articles

Tags

Share this story

wellfitindia