CPM | കണ്ണൂരില്‍ ബി ജെ പിക്ക് തിരിച്ചടി നല്‍കി ജില്ലാ നേതാവ് സി പി എമില്‍ ചേര്‍ന്നു

 


കണ്ണൂര്‍: (KVARTHA) കണ്ണൂരില്‍ ബി ജെ പി ജില്ലാനേതാവ് സി പി എമില്‍ ചേര്‍ന്നു. ബിജെപി കണ്ണൂര്‍ ജില്ലാ കമിറ്റി അംഗവും കണ്ണപുരം സ്വദേശിയുമായ ധനേഷ് മൊത്തങ്ങയാണ് സി പി എമില്‍ ചേര്‍ന്നത്. ആര്‍ എസ് എസ് മുന്‍ താലൂക് കാര്യവാഹും ബാലഗോകുലം ഭാരവാഹിയുമായിരുന്ന ധനേഷ് മൊത്തങ്ങയെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രടറി എം വി ജയരാജനാണ് ചുവന്ന ഷോള്‍ അണിയിച്ച് പാര്‍ടിയിലേക്ക് സ്വീകരിച്ചത്.

ധനേഷ് മൊത്തങ്ങയെ പൂര്‍ണ മനസോടെ സി പി എമിലേക്ക് സ്വീകരിക്കുന്നുവെന്ന് എം വി ജയരാജന്‍ പറഞ്ഞു. സിപിഎം ശരിയുടെ പക്ഷത്താണെന്ന് മനസിലാക്കിയാണ് ധനേഷ് അടക്കമുള്ളവര്‍ സി പി എമിലേക്ക് ചേരുന്നതെന്നു ജയരാജന്‍ സ്വീകരണ സമ്മേളനത്തില്‍ പറഞ്ഞു.

CPM | കണ്ണൂരില്‍ ബി ജെ പിക്ക് തിരിച്ചടി നല്‍കി ജില്ലാ നേതാവ് സി പി എമില്‍ ചേര്‍ന്നു


മതവും വിശ്വാസവും ദുരുപയോഗം ചെയ്യുന്നവരാണ് രാജ്യം ഭരിക്കുന്നത്. വിശ്വാസവും മതവും വ്യക്തിപരമാണ്. സിപിഎം അതിനെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്നുവെന്ന് ജയരാജന്‍ പറഞ്ഞു. എന്നാല്‍ വര്‍ഗീയതയെ എന്നും എതിര്‍ക്കുന്ന പാര്‍ടിയാണ് സി പി എം. അതില്‍ കോണ്‍ഗ്രസ് വിട്ടുവീഴ്ച ചെയ്യുകയാണ്. രാജ്യത്ത് വര്‍ഗീയത ഇളക്കി വിട്ടു വോടു ബാങ്കുണ്ടാക്കാനാണ് ബി ജെ പി ശ്രമിക്കുന്നതെന്നും എം വി ജയരാജന്‍ പറഞ്ഞു.

സി പി എം കണ്ണൂര്‍ ജില്ലാ കമിറ്റി ഓഫീസില്‍ നടന്ന പരിപാടിയില്‍ ധനേഷ് മൊത്തങ്ങയെ ചുവന്ന ഷോള്‍ അണിയിച്ചാണ് ജയരാജന്‍ പാര്‍ടിയിലേക്ക് സ്വീകരിച്ചത്. നാഗ്പൂരില്‍ നിന്നും ഒ ടി സി ട്രെയിനിങ് കഴിഞ്ഞയാളാണ് ധനേഷ്. കഴിഞ്ഞ ഇരുപതുവര്‍ഷമായി താന്‍ രാഷ്ട്രീയ സ്വയം സേവകിന്റെ സജീവപ്രവര്‍ത്തകനായിരുന്നുവെന്നും ബി ജെ പി കണ്ണൂര്‍ ജില്ലാ കമിറ്റിയംഗമാണെന്നും ധനേഷ് പറഞ്ഞു.

ശരിയുടെ പക്ഷമാണ് എല്‍ ഡി എഫ് എന്നു തിരിച്ചറിഞ്ഞതു കൊണ്ടാണ് സി പി എമിലേക്ക് വന്നതെന്നും ധനേഷ് പ്രതികരിച്ചു. സ്വീകരണ പരിപാടിയില്‍ മുന്‍ എം എല്‍ എ ടിവി രാജേഷ്, ടികെ ഗോവിന്ദന്‍, സി പി എം മാടായി ഏരിയാ സെക്രടറി വി വിനോദ് എന്നിവര്‍ പങ്കെടുത്തു.

Keywords: In Kannur, district leader joined CPM in blow to BJP, Kannur, News, CPM, BJP, MV Jayarajan, Politics, Meeting, Religion, Dhanesh, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia