കണ്ണൂരില്‍ ശനിയാഴ്ച കോവിഡ് പോസിറ്റീവായവരില്‍ അഞ്ച് പേര്‍ വിദേശത്ത് നിന്നെത്തിയവര്‍

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com 11.07.2020) സമൂഹ വ്യാപനത്ത ആശങ്ക ശക്തമാക്കി കൊണ്ട് കണ്ണൂര്‍ ജില്ലയില്‍ പുതുതായി19 പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു. ഇവരില്‍ അഞ്ചുപേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും ഒന്‍പത് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. ഡി എസ് സി ഉദ്യോഗസ്ഥരായ നാല് പേര്‍ക്കും സമ്പര്‍ക്കം മൂലം ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചു. കണ്ണൂര്‍ ഗവ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ഒരാള്‍ രോഗമുക്തനായി. കരിപ്പൂര്‍ വിമാനത്താവളം വഴി ജൂണ്‍ 19-ന് ഷാര്‍ജയില്‍ നിന്ന് ജി9 456 വിമാനത്തിലെത്തിയ കോടിയേരി സ്വദേശി 50കാരന്‍, 25-ന് ഷാര്‍ജയില്‍ നിന്ന് ജി 9 454 വിമാനത്തില്‍ എത്തിയ മുണ്ടേരി സ്വദേശി 40കാരന്‍, ജൂലൈ മൂന്നിന് സൗദി അറേബ്യയില്‍ നിന്ന് എസ് ജി 9557 വിമാനത്തിലെത്തിയ ചൊക്ലി സ്വദേശി 60കാരന്‍, ജൂലൈ 10-ന് ദമാമില്‍ നിന്ന് എസ്.വി 3892 വിമാനത്തിലെത്തിയ പടിയൂര്‍ സ്വദേശി 43കാരന്‍, കണ്ണൂര്‍ വിമാനത്താവളം വഴി ജൂണ്‍ 27-ന് ഷാര്‍ജയില്‍ നിന്ന് ജി9 0699 വിമാനത്തില്‍ എത്തിയ മുണ്ടേരി സ്വദേശി 30കാരന്‍ എന്നിവരാണ് വിദേശത്ത് നിന്നെത്തിയവര്‍. ബെംഗളൂരുവില്‍ നിന്ന് ജൂണ്‍ 24-ന് എത്തിയ ചിറക്കല്‍ സ്വദേശി 32കാരന്‍, 30-ന് എത്തിയ ചെമ്പിലോട് സ്വദേശി 29കാരി, ജൂലൈ അഞ്ചിന് എത്തിയ തൃപ്പങ്ങോട്ടൂര്‍ സ്വദേശികളായ 28കാരി, 12 വയസുകാരി, ഒരു വയസുകാരന്‍, ജൂലൈ 8ന് എത്തിയ കൂത്തുപറമ്പ് സ്വദേശി 45കാരന്‍, ഹൈദരാബാദില്‍ നിന്ന് കണ്ണൂര്‍ വിമാനത്താവളം വഴി ജൂലൈ 1ന് 6ഇ 7225 വിമാനത്തിലെത്തിയ വേങ്ങാട് സ്വദേശികളായ 19കാരി, 16കാരന്‍, അഹമ്മദാബാദില്‍ നിന്ന് ജൂണ്‍ 27ന് എത്തിയ പാനൂര്‍ സ്വദേശി 39കാരന്‍ എന്നിവരാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍. ഉത്തരാഖണ്ഡ് സ്വദേശികളായ രണ്ട് പേര്‍, കൊല്ലം സ്വദേശി, ബീഹാര്‍ സ്വദേശി എന്നിവരാണ് പുതുതായി രോഗം സ്ഥിരീകരിച്ച ഡി.എസ്.സി ഉദ്യോഗസ്ഥര്‍. കുന്നോത്ത്പറമ്പ് സ്വദേശി 70കാരനാണ് സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം 687ആയി. ഇവരില്‍ 376 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. കണ്ണൂര്‍ ഗവ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ചെമ്പിലോട് സ്വദേശി 63കാരനാണ് രോഗം ഭേദമായി വീട്ടിലേക്ക് മടങ്ങിയത്. കോവിഡ് 19 മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 25050 പേരാണ്. ഇവരില്‍ കണ്ണൂര്‍ ഗവ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 65 പേരും, കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 18 പേരും, അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ 276 പേരും, തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 44 പേരും, കണ്ണൂര്‍ ആര്‍മി ഹോസ്പിറ്റലില്‍ 25 പേരും, ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ ഒരാളും വീടുകളില്‍ 24619 പേരുമാണ് നിരീക്ഷണത്തിലുള്ളത്. ജില്ലയില്‍ നിന്ന് ഇതുവരെ 18075 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 17315 എണ്ണത്തിന്റെ ഫലം വന്നു. ഇതില്‍ 16171 എണ്ണം നെഗറ്റീവാണ്. 760 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ടെന്നും കലക്ടര്‍ അറിയിച്ചു.
കണ്ണൂരില്‍ ശനിയാഴ്ച കോവിഡ് പോസിറ്റീവായവരില്‍ അഞ്ച് പേര്‍ വിദേശത്ത് നിന്നെത്തിയവര്‍


Keywords: Kannur, News, Kerala, COVID19, Report,  In kannur Covid positive cases 5 from abroad
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Hub
Web Desk Hub

154168 Articles

Tags

Share this story

wellfitindia