മകളുടെ മുടി മുറിക്കല്‍ ചടങ്ങിനായി തിരിച്ചു; അവിനാശി ബസപകടത്തില്‍ ആലുക്കാസ് ജുവലറി മാനേജര്‍ക്ക് വിവാഹ വാര്‍ഷിക നാളില്‍ ദാരുണാന്ത്യം

 


തൃശൂര്‍: (www.kvartha.com 21.02.2020) മകളുടെ മുടിമുറിക്കല്‍ നേര്‍ച്ചക്കായി വേളാങ്കണ്ണിക്ക് പോകാന്‍ ബംഗളൂരുവില്‍ നിന്നു തിരിച്ച ആലുക്കാസ് ജുവലറി മാനേജര്‍ക്ക് ദാരുണാന്ത്യം. ചിയ്യാരം ചിറ്റിലപ്പിള്ളി ജോഫി സി പോളാണ് ഏഴാം വിവാഹ വാര്‍ഷിക ദിനത്തില്‍ മരണപ്പെട്ടത്.

രണ്ടു വയസു തികയുമ്പോള്‍ 'കുഞ്ഞാവ'യുടെ മുടി മുറിക്കാന്‍ നേര്‍ച്ചയുണ്ടായിരുന്നു. വ്യാഴാഴ്ച രാവിലെ തൃശൂരിലെത്തിയ ശേഷം കുടുംബവുമൊത്ത് വേളാങ്കണ്ണിക്ക് പോകാനായിരുന്നു ജോഫിയുടെ തീരുമാനം. എന്നാല്‍ അവിനാശി ബസ് അപകടത്തില്‍ മറ്റുള്ള യാത്രക്കാരുടെ കൂടെ ജോഫിയുടെ ജീവനും പൊലിഞ്ഞു.

മകളുടെ മുടി മുറിക്കല്‍ ചടങ്ങിനായി തിരിച്ചു; അവിനാശി ബസപകടത്തില്‍ ആലുക്കാസ് ജുവലറി മാനേജര്‍ക്ക് വിവാഹ വാര്‍ഷിക നാളില്‍ ദാരുണാന്ത്യം

സ്ഥിരമായി ട്രെയിനില്‍ വന്നിരുന്ന ജോഫി ഇത്തവണ ടിക്കറ്റ് ലഭിക്കാത്തതിനാല്‍ ബസില്‍ തിരിക്കുകയായിരുന്നു. 2013 ജനുവരി 20നാണ് ജോഫി റിഫിയെ ജീവിത സഖിയാക്കിയത്.

രണ്ട് വയസ് വീതം പ്രായ വ്യത്യാസമുള്ള പറക്കമുറ്റാത്ത മൂന്ന് കുട്ടികളുടെ പിതാവാണ് ജോഫി. വീടിന്റെ ഉമ്മറത്ത് ചുമരില്‍ മുഴുവന്‍ വലിയ പ്രിന്റെടുത്ത് ആഭ മരിയയുടെ ഫോട്ടോകള്‍ പതിച്ചിട്ടുണ്ട് അവളുടെ പ്രിയപ്പെട്ട അച്ഛന്‍.

നാല് വര്‍ഷം മുമ്പ് ജുവലറിയുടെ ബ്രാഞ്ച് മൈസൂരില്‍ തുടങ്ങിയപ്പോഴാണ് ജോഫി തൃശൂരില്‍ നിന്നു പോകുന്നത്. രണ്ട് വര്‍ഷം മുമ്പ് ബംഗളൂരുവില്‍ ബ്രാഞ്ച് തുടങ്ങിയപ്പോള്‍ ജോഫിയെ അങ്ങോട്ട് മാറ്റി. എല്ലാ മാസവും നാട്ടിലെത്തുമായിരുന്നു.

മൂത്ത കുട്ടി ഏദന്‍ കുരിയിച്ചിറ സെന്റ് പോള്‍ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. ആന്‍ തെരാസ് ചിയ്യാരം സെന്റ് മേരീസ് യു.പി സ്‌കൂളിലെ പ്ലേ സ്‌കൂളിലും. തൃശൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് പെട്ടി ആട്ടോറിക്ഷ ഡ്രൈവറാണ് പിതാവ് പോള്‍.

Keywords:  News, Kerala, Thrissur, Alukkas Group, Dies, Passengers, Bus Collision, In Avinashi Bus Crash Alukkas manager Died
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia