Imran Pratapgarhi | 'കെ സി വേണുഗോപാലിനെ വിജയിപ്പിക്കേണ്ടത് അനിവാര്യം', പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് പോരാട്ടം നയിക്കുന്നത് കോൺഗ്രസെന്ന് ഇം​റാ​ൻ പ്ര​താ​പ് ഗ​ർ​ഹി; വോട് തേടി കനയ്യകുമാറും വരുന്നു

 

ആലപ്പുഴ: (KVARTHA) രാജ്യത്ത് പൗരത്വഭേദഗതി നിയമത്തിനെതിരെ പോരാട്ടം നയിക്കുന്നത് കോൺഗ്രസാണെന്ന് ഇന്ത്യൻ നാഷണൽ കോ​ൺ​ഗ്ര​സ് ന്യൂ​ന​പ​ക്ഷ സെ​ൽ ദേ​ശീ​യ ചെ​യ​ർ​മാനും രാജ്യസഭാംഗവും ഉത്തർപ്രദേശിൽ നിന്നുള്ള ഉറുദു കവിയുമായ ഇം​റാ​ൻ പ്ര​താ​പ് ഗ​ർ​ഹി. ആലപ്പുഴ യു ഡി എഫ് സ്ഥാനാർഥി കെ സി വേണുഗോപാലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാർത്ഥം അരൂർ അരുകുറ്റിയിൽ നടത്തിയ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
  
Imran Pratapgarhi | 'കെ സി വേണുഗോപാലിനെ വിജയിപ്പിക്കേണ്ടത് അനിവാര്യം', പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് പോരാട്ടം നയിക്കുന്നത് കോൺഗ്രസെന്ന് ഇം​റാ​ൻ പ്ര​താ​പ് ഗ​ർ​ഹി; വോട് തേടി കനയ്യകുമാറും വരുന്നു

കേരളത്തിൽ പലരും പൗരത്വഭേദഗതി നിയമത്തിനെതിരെ പോരാടുന്നതിന് വോട്ട് നൽകണമെന്ന് ആവശ്യപ്പെടുന്നുണ്ട്. അവരോട് നിങ്ങൾ പറയണം രാജ്യത്ത് പൗരത്വ നിയമത്തിനെതിരെ പോരാടുന്നത് കോൺഗ്രസ്‌ ആണെന്ന്. സിഎഎക്ക് എതിരെ കോൺഗ്രസ്‌ പോരാട്ടം നയിക്കുന്നില്ലെന്നാണ് ചിലർ പറയുന്നത്. വിവിധ സംസ്ഥാനങ്ങളിലായി 63 ഇടങ്ങളിൽ സി എ എ വിരുദ്ധ സമരങ്ങൾക്ക് ഞാൻ നേതൃത്വം നൽകിയിട്ടുണ്ട്. പിന്നെ എങ്ങനെയാണ് കോൺഗ്രസ്‌ ചിത്രത്തിൽ ഇല്ലെന്ന് പറയാൻ കഴിയുകയെന്നും ഇമ്രാൻ ചോദിച്ചു.

രാജ്യത്ത് നടക്കുന്നത് കേവലം ഒരു തെരഞ്ഞെടുപ്പല്ല. ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള രണ്ടാം സ്വാതന്ത്ര്യസമരമാണ്. ഈ സമരത്തെ മുന്നിൽ നിന്ന് നയിക്കുന്നത് രാഹുൽഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസാണ്. രാഹുലിന് കരുത്തു പകരാൻ കെ സി വേണുഗോപാലിനെ വിജയിപ്പിക്കേണ്ടത് അനിവാര്യമാണ്. ഡൽഹിയിൽ പോരാടാൻ ശക്തി ഉള്ളവരെ വേണം നമ്മൾ തിരഞ്ഞെടുക്കാൻ. ഈ യുദ്ധം ഇന്ത്യയിലെ ഫാസിസ്റ്റ് സർക്കാരിന് എതിരെയാണ്.

കെ സി വേണുഗോപാൽ രാജ്യത്തെ നയിക്കുന്ന നേതാവാണ്. രാജ്യം നേരിട്ട പല പ്രശ്നങ്ങൾക്കെതിരെയും കെ സി പോരാടുന്നത് ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്. മണിപ്പൂർ വിഷയത്തിലും ഇ ഡി വിഷയത്തിലുമൊക്കെ അദ്ദേഹം പോരാടിയിട്ടുണ്ട്. ബിജെപിക്ക് എതിരെ രാജ്യത്ത് ശക്തമായ പോരാട്ടം നയിക്കാൻ സിപിഎമ്മിനാകില്ല. ഗാന്ധിയുടെയും നെഹ്‌റുവിന്റെയും ആശയങ്ങൾ ഇന്ത്യയിൽ നിലനിൽക്കേണ്ടതുണ്ട്.
നിലവിലെ ആലപ്പുഴയുടെ ജനപ്രതിനിധി ആരിഫ് പാർലമെന്റിൽ സംസാരിക്കുന്നത് ഞാൻ കണ്ടിട്ടില്ല.

മണിപ്പൂർ, ഇഡി, ന്യൂനപക്ഷ വിഷയങ്ങളിൽ പ്രതിഷേധിച്ചതിന് 146 ഓളം എം പി മാരെയാണ് പാർലമെന്റിൽ സസ്‍പെൻഡ് ചെയ്തത്. അതിലെവിടെയും ഇദ്ദേഹത്തെ കണ്ടിട്ടില്ല. ബിജെപിയെ എതിർക്കുന്നവരെയെല്ലാം തേടി ഇ ഡി എത്തുന്നുണ്ട്. പക്ഷെ കേരളത്തിൽ ഇ ഡി എത്തുന്നില്ല. ഇത് ബിജെപിയും കേരളത്തിലെ എൽഡിഎഫും തമ്മിലുള്ള അന്തർധാരയാണ്. ബിജെപിക്ക് എതിരെയുള്ള വ്യാജ പോരാട്ടത്തിലൂടെ കോൺഗ്രസിനെ തകർക്കുകയാണ് ഇവരുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

മൈനോരിറ്റി സെൽ ദേശീയ വൈസ് ചെയർമാൻ ഇഖ്ബാൽ വലിയ വീട്ടിൽ, സംസ്ഥാന ചെയർമാൻ ഷിഹാബുദ്ദീൻ, ദേശീയ കോഡിനേറ്റർ ഹെന്ററി ഓസ്റ്റിൻ, ഡിസിസി ജനറൽ സെക്രട്ടറി തുറവൂർ ദേവരാജൻ, അരുകുറ്റി മണ്ഡലം യുഡിഎഫ് ചെയർമാൻ എ എസ് ഈസ, കെപിസിസി ജനറൽ സെക്രട്ടറി സക്കീർ ഹുസൈൻ, മുസ്ലിം ലീഗ് അരുകുറ്റി മണ്ഡലം പ്രസിഡന്റ്‌ അബ്‌ദുൾ ഷുക്കൂർ, സ്റ്റാർ ക്യാമ്പനേഴ്സ് ജില്ലാ കോഡിനേറ്റർമാരായ അഡ്വ. റീഗോ രാജു, അമ്പു വൈദ്യൻ, ടോം ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.


കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് എതിരായ വിധിയെഴുത്താകുമെന്ന് അഡ്വ. സജീവ് ജോസഫ് എംഎല്‍എ

ചേര്‍ത്തല: ജനജീവിതം ദുഃസ്സഹമാക്കിയ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് എതിരായുള്ള വിധി എഴുത്ത് ഈ തെരഞ്ഞെടുപ്പില്‍ ഉണ്ടാകുമെന്ന് അഡ്വ. സജീവ് ജോസഫ് എംഎല്‍എ. ചേര്‍ത്തല അഴീക്കലില്‍ യുഡിഎഫ് കുടുംബസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഹുല്‍ഗാന്ധിയുടെ കരങ്ങള്‍ക്ക് ശക്തി പകര്‍ന്ന് ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ഇന്ത്യാമുന്നണി അധികാരത്തില്‍ വരണം. അതിന് ഓരോ വോട്ടും നിര്‍ണായകമാണ്. നമ്മുടെ ഭരണഘടനയും മതേതരത്വവും സംരക്ഷിക്കാന്‍ ഇന്ത്യാ മുന്നണി അധികാരത്തില്‍ വന്നാല്‍ മാത്രമേ സാധിക്കൂ എന്നും അദ്ദേഹം പറഞ്ഞു.


കനയ്യകുമാര്‍ വിവിധ പൊതുയോഗങ്ങളില്‍ സംസാരിക്കും

കെ സി വേണുഗോപാലിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം എഐസിസി ഭാരവാഹിയായ കനയ്യകുമാര്‍ തിങ്കളാഴ്ച (15-04-24) ജില്ലയിലെ വിവിധ ഇടങ്ങളില്‍ സംഘടിപ്പിക്കുന്ന പൊതുയോഗങ്ങളില്‍ സംസാരിക്കും. അരൂര്‍ മണ്ഡലത്തിലെ വല്യത്തോട് നാല് മണിക്കാണ് ആദ്യ പരിപാടി. തുടര്‍ന്ന് അഞ്ചിന് കോമളപുരം, ആറിന് ഹരിപ്പാട് എന്നിവിടങ്ങളിലെ പൊതുയോഗങ്ങളിലും അദ്ദേഹം സംസാരിക്കും. ജില്ലയിലെ വിവിധ ഇടങ്ങളില്‍ കുടുംബസംഗമങ്ങളും നടക്കും.

Keywords:  News, News-Malayalam-News, Kerala, Kerala-News, Politics, Politics-News, Lok-Sabha-Election-2024, Imran Pratapgarhi said that Congress leading fight against the Citizenship Amendment Act.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia