Akshaya Tritiya | എന്താണ് അക്ഷയ ത്രിതീയ? പ്രാധാന്യമെന്ത്; അറിയേണ്ടതെല്ലാം

 


കൊച്ചി: (www.kvartha.com)  ഭാരതീയ വിശ്വാസപ്രകാരം സര്‍വൈശ്വര്യത്തിന്റെ ദിനമാണ് അക്ഷയ ത്രിതീയ. വൈശാഖമാസത്തിലെ ശുക്ലപക്ഷത്തിലെ മൂന്നാമത്തെ ത്രിതീയയാണ് അക്ഷയത്രിതീയ. ശുഭകാര്യങ്ങള്‍ക്ക് തുടങ്ങാന്‍ ഉത്തമമായ മാസമാണ് വൈശാഖം. വൈശാഖ മാസത്തിന്റെ മൂന്നാംനാളില്‍ വരുന്ന അക്ഷയ തൃതീയ ദിവസം ചെയ്യുന്ന സദ്കര്‍മ്മങ്ങളുടെ ഫലം മോശമാകില്ല എന്നാണ് വിശ്വാസം. അന്ന് ദാനാദിധര്‍എംങ്ങള്‍ നടത്തുന്നതും പുണ്യമായി കരുതിവരുന്നു. അക്ഷയ തൃതീയ ജപഹോമ പിതൃതര്‍പണത്തിനു പറ്റിയദിനമാണെന്നും ഭാരതീയര്‍ വിശ്വസിക്കുന്നു. ദാന ധര്‍മാദികള്‍ ചെയ്തു അന്നേദിവസം നേടുന്ന പുണ്യം അക്ഷയമായിരിക്കും.
 
Akshaya Tritiya | എന്താണ് അക്ഷയ ത്രിതീയ? പ്രാധാന്യമെന്ത്; അറിയേണ്ടതെല്ലാം



അക്ഷയ ത്രിതീയദിനത്തില്‍ അനുഷ്ഠിക്കുന്ന കര്‍മങ്ങളുടെ ഫലം അക്ഷയമാകയാലാണ് അക്ഷയതൃതീയ എന്നു പേരുണ്ടായതെന്നാണ് കരുതുന്നത്. മുഹൂര്‍ത്തം നോക്കാതെ ഏതു ശുഭകാര്യവും ആരംഭിക്കാവുന്ന പുണ്യദിനമായതിനാല്‍ വിവാഹം, ഗൃഹപ്രവേശം തുടങ്ങിയ മംഗളകാര്യങ്ങള്‍ക്ക് ഈ ദിവസം പ്രസിദ്ധമാണ്. ഭഗീരഥമുനിയുടെ തപസിലൂടെ ഗംഗാനദി സ്വര്‍ഗത്തില്‍ നിന്നു ഭൂമിയില്‍ എത്തിയ ദിനമാണ് അക്ഷയതൃതീയ.

കലിയുടെ പ്രഭാവത്താല്‍ അറിഞ്ഞോ അറിയാതെയോ ചെയ്തു പോയ പാപങ്ങള്‍ ഈ പുണ്യ മാസത്തില്‍ ചെയ്യുന്ന സല്‍കര്‍മങ്ങള്‍ കൊണ്ട് ഇല്ലാതാവുന്നു. ഈ സമയത്ത് ചെയ്യുന്ന പുണ്യ കര്‍മ ഫലത്താല്‍ കലിയുടെ ദോഷങ്ങള്‍ ബാധിക്കാതെ അത് ഒരു രക്ഷാകവചമായി തീരും എന്നൊരു ഗുണം കൂടി പറയുന്നുണ്ട്.

കടപ്പാട്: ടെംപിള്‍സ് ഓഫ് കേരള, ഫേസ്ബുക് പേജ്

Keywords:  Kerala, Ernakulam, News, Akshaya-Tritiya, Kochi, Facebook, Importance of Akshaya Tritiya
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia