M Mukundan | 'ഏറ്റവും ദുഃഖകരമായ വാര്‍ത്തകളാണ് കേള്‍ക്കാന്‍ പോകുന്നത്, ഇവിഎം ഉപയോഗിച്ചുള്ള തിരഞ്ഞെടുപ്പിനെതിരെ ഓരോരുത്തരും ബോധവല്‍ക്കരണം നടത്തണം'; പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുന്നത് രാജ്യത്ത് അഭയാര്‍ഥികളെ സൃഷ്ടിക്കുമെന്ന് എം മുകുന്ദന്‍
Mar 12, 2024, 17:00 IST
കണ്ണൂര്‍: (KVARTHA) കേന്ദ്രസര്‍കാര്‍ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുന്നത് രാജ്യത്ത് അഭയാര്‍ഥികളെ സൃഷ്ടിക്കുമെന്ന് നോവലിസ്റ്റ് എം മുകുന്ദന്‍ പറഞ്ഞു. കണ്ണൂര്‍ പ്രസ് ക്ലബില്‍ രജിത് റാം സുഹൃദ്‌സംഘം ഏര്‍പെടുത്തിയ 2023 രജിത് രാം മാധ്യമ അവാര്‍ഡ് വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബെന്‍ഗ്ലാദേശില്‍ നിന്നുമൊക്കെ രാജ്യത്തിന്റെ അതിര്‍ത്തികളിലും ഡെല്‍ഹിയിലുമെത്തി കുടിയേറി പാര്‍ത്തവരാണ്. അവര്‍ക്ക് മേല്‍വിലാസമോ രേഖകളോ ഒന്നുമില്ല. ഒന്നുമില്ലാത്ത ഇത്തരം മനുഷ്യരെ ലക്ഷ്യമിട്ടാണ് പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുന്നതെന്നും എം മുകുന്ദന്‍ പറഞ്ഞു.
ഇന്‍ഡ്യയുടെ ഭാവിയെ കുറിച്ച് എല്ലാവരെയും പോലെ തനിക്കുമുണ്ട് ആശങ്കകള്‍. കേരളത്തിലും നമ്മുടെ പ്രതീക്ഷകള്‍ ഇല്ലാതാവുകയാണ്. ഇന്ദ്രനും ചന്ദ്രനുമൊക്കെ അസ്തമിച്ചു കഴിഞ്ഞു. പൂക്കോട് വെറ്റിനറി കോളജിലെ സംഭവമൊക്കെ ഭയപ്പെടുത്തുന്നതാണ്. രാജ്യത്തെ പ്രതിപക്ഷമായ ഇന്‍ഡ്യാ മുന്നണിയില്‍ പ്രതീക്ഷ നഷ്ടമായിരിക്കുകയാണ്.
വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ഏറ്റവും ദുഃഖകരമായ വാര്‍ത്തകളാണ് കേള്‍ക്കാന്‍ പോകുന്നത്. അതിന് നാം ഓരോരുത്തരും തയ്യാറായിരിക്കണം. രാജ്യത്ത് ഇ വി എം ഉപയോഗിച്ചുള്ള തിരഞ്ഞെടുപ്പിനെതിരെ ഓരോരുത്തരും ബോധവല്‍ക്കരണം നടത്തണം. സാങ്കേതിക വിദ്യ ഏറെ വളര്‍ന്ന അമേരികയില്‍ പോലും മിക്ക സ്റ്റേറ്റുകളിലും ഇ വി എം ഉപയോഗിക്കുന്നില്ല. ബാലറ്റാണ് അവിടങ്ങളില്‍ ഉപയോഗിക്കുന്നത്.
കേരളത്തെ ആദ്യ കമ്യൂണിസ്റ്റ് സര്‍കാരിനെ അധികാരത്തിലേറ്റിയത് ബാലറ്റാണ്. നിര്‍മിതബുദ്ധിയുടെ കാലത്ത് എന്തും സംഭവിക്കാം. നാം മൊബെലില്‍ നോക്കുമ്പോള്‍ പോലും നമ്മുടെ ചിത്രം പകര്‍ത്തി നാമറിയാതെ ലോകത്ത് എവിടെയുമെത്തുമെന്നുമെന്ന് എം മുകുന്ദന്‍ ചൂണ്ടിക്കാട്ടി.
പത്മജാ വേണുഗോപാലിന്റെ കൂറുമാറ്റം തന്നെ വേദനിപ്പിച്ചു. കെ കരുണാകരനോടൊപ്പമുള്ള ചിത്രമാണ് പത്മജയുടെ ഫോടോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നത്. ഉത്തരേന്‍ഡ്യയില്‍ നിരവധി നേതാക്കളാണ് ഓരോ പാര്‍ടിയില്‍ നിന്നും കൂറുമാറുന്നത്. കേരളത്തില്‍ മത്സരിക്കുന്ന എത്ര എംപിമാര്‍ കൂറുമാറി മറ്റു പാര്‍ടികളിലേക്ക് ചേരുമെന്ന് പറയാനില്ല. ആകെ പോകില്ലെന്ന് ഉറപ്പ് പറയാന്‍ കഴിയുന്നത് ഇടതുപക്ഷക്കാരാണെന്നും എം മുകുന്ദന്‍ പറഞ്ഞു. തിരഞ്ഞെടുപ്പില്‍ ഇന്‍ഡ്യയില്‍ നല്ലത് എന്തെങ്കിലും സംഭവിക്കുമെന്ന കാര്യത്തില്‍ പ്രതീക്ഷയില്ല. കേരളത്തിലും സൂര്യന്‍ അസ്തമിച്ചിരിക്കുകയാണെന്ന് എം മുകുന്ദന്‍ കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ പ്രസ് ക്ലബ് പ്രസിഡന്റ് സിജി ഉലഹന്നാന്‍ അധ്യക്ഷനായി. അവാര്‍ഡ് ജേതാവും മാതൃഭൂമി സീനിയര്‍ സബ് എഡിറ്ററുമായ കെ മധു മറുപടി പ്രസംഗം നടത്തി. പ്രസ് ക്ലബ് സെക്രടറി കെ വിജേഷ് സ്വാഗതവും രജിത് റാം സുഹൃദ്‌സംഘം കണ്‍വീനര്‍ വിനോയ് മാത്യു നന്ദിയും പറഞ്ഞു.
Keywords: News, Kerala, Kerala-News, Kannur-News, Implementation, Citizenship Amendment Act, Create, Refugees, Country, M Mukundan, Kannur, Press Meet, Implementation of the Citizenship Amendment Act will create refugees in country, says M Mukundan.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.