Booked | സിപിഎമിനെതിരെ സമൂഹ മാധ്യമങ്ങളില്‍ വിദ്വേഷ ശബ്ദസന്ദേശ പ്രചാരണം നടത്തിയെന്ന പരാതിയില്‍ ലീഗ് പ്രാദേശിക നേതാവിനെതിരെ കേസെടുത്തു
May 4, 2024, 18:51 IST
കണ്ണൂര്‍: (KVARTHA) പാനൂരില്‍ സിപിഎമിനെതിരെ സമൂഹ മാധ്യമങ്ങളില്‍ മതസ്പര്‍ധയുണ്ടാക്കുന്ന വിധത്തില്‍ ശബ്ദ സന്ദേശം പ്രചരിപ്പിച്ചെന്ന പരാതിയില്‍ മുസ്ലിം ലീഗ് നേതാവിനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. പാനൂര്‍ ചമ്പാട്ടെ മുസ്ലിം ലീഗ് നേതാവ് നിങ്കിലേരി മുസ്തഫയ്‌ക്കെതിരെയാണ് കേസ്. വാട്‌സ് ആപിലൂടെ പ്രചരിപ്പിച്ച ശബ്ദ സന്ദേശം പുറത്താവുകയായിരുന്നു.
ആര്‍ എസ് എസിനേക്കാള്‍ വര്‍ഗീയതയുള്ള പാര്‍ടിയാണ് സിപിഎം എന്നായിരുന്നു നിങ്കിലേരി മുസ്തഫ വാട്‌സ് ആപില്‍ അയച്ച ശബ്ദ സന്ദേശത്തില്‍ ആരോപിച്ചത്. ഇതിനെതിരെ സിപിഎം ചമ്പാട് ലോകല്‍ സെക്രടറി കെ ജയരാജന്‍ മാസ്റ്ററാണ് പൊലീസില്‍ പരാതി നല്‍കിയത്. പാനൂര്‍ പൊലീസാണ് സംഭവത്തില്‍ കേസ് രെജിസ്റ്റര്‍ ചെയ്തത്.

Keywords: Immoral Voice Message Against CPM; Police Booked Muslim League Local Leader, Kannur, News, Police, Voice Message, Complaint, Case, Muslim League Local Leader, CPM, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.