Booked | പരാതിക്കാരിയോട് വാട്സ് ആപില്‍ നഗ്ന ചിത്രം ആവശ്യപ്പെട്ടതിന് കണ്ണൂര്‍ റൂറല്‍ പൊലീസ് ആസ്ഥാനത്തെ പൊലീസുകാരനെതിരെ കേസെടുത്തു
Nov 16, 2023, 22:41 IST
പയ്യന്നൂര്‍: (KVARTHA) പരാതിക്കാരിയെ നിരന്തരം ഫോണില്‍ വിളിച്ച് വാട്സ് ആപില്‍ നഗ്നദൃശ്യം അയച്ചുകൊടുക്കാന്‍ ആവശ്യപ്പെട്ടുവെന്ന പരാതിയില്‍ പൊലീസുകാരനെതിരെ കേസെടുത്തു. ആലക്കോട് സ്വദേശിനിയായ ഇരുപത്തിയൊന്നുകാരിയുടെ പരാതിയില്‍ കണ്ണൂര്‍ റൂറല്‍ ജില്ലാ പൊലീസ് ആസ്ഥാനത്തെ പരാതി സെലിലെ ജീവനക്കാരനായ രഞ്ജിത്തിനെതിരെയാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തത്.
ഇപ്പോള്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് പരിധിയിലെ ഒരു വനിതാ ഹോസ്റ്റലില്‍ താമസക്കാരിയാണ് യുവതി. നേരത്തെ ഫോണിലൂടെ ലൈംഗിക ചുവയോടെ സംസാരിച്ചുവെന്ന പരാതിയുമായി യുവതി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഈ കേസില്‍ പൊലീസെടുത്ത നടപടി തൃപ്തികരമാണോയെന്ന് അന്വേഷിക്കാനാണ് പൊലീസുകാരന്‍ യുവതിയെ ഫോണില്‍ ബന്ധപ്പെട്ടത്.
പെറ്റിഷന്‍ ഫീഡ് ബാക് അന്വേഷണത്തിനായി എസ് പി നിയോഗിച്ച സെലിലാണ് രഞ്ജിത് ജോലി ചെയ്യുന്നത്. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് രഞ്ജിത് യുവതിയെ ഫോണില്‍ വിളിച്ചു വസ്ത്രങ്ങള്‍ അഴിച്ചുകാണിച്ചുകൊണ്ടുളള വീഡിയോ ദൃശ്യങ്ങള്‍ അയച്ചുകൊടുക്കാന്‍ പറഞ്ഞതത്രെ. ഇതോടെ തന്റെ നഗ്നചിത്രം ആവശ്യപ്പെട്ടെന്ന് കാട്ടി യുവതി കണ്ണൂര്‍ ടൗണ്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
ഇപ്പോള്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് പരിധിയിലെ ഒരു വനിതാ ഹോസ്റ്റലില്‍ താമസക്കാരിയാണ് യുവതി. നേരത്തെ ഫോണിലൂടെ ലൈംഗിക ചുവയോടെ സംസാരിച്ചുവെന്ന പരാതിയുമായി യുവതി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഈ കേസില്‍ പൊലീസെടുത്ത നടപടി തൃപ്തികരമാണോയെന്ന് അന്വേഷിക്കാനാണ് പൊലീസുകാരന്‍ യുവതിയെ ഫോണില്‍ ബന്ധപ്പെട്ടത്.
Keywords: Immoral Activities ; Case Against Police, Kannur, News, Crime, Criminal Case, Complaint, Police, Phone Call, Woman, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.