Heavy Rain | സംസ്ഥാനത്ത് അടുത്ത 5 ദിവസം കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്
Apr 30, 2023, 17:40 IST
തിരുവനന്തപുരം: (www.kvartha.com) സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം കനത്ത മഴയ്ക്കു സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അതിശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാല്‍ നാലു ജില്ലകളില്‍ ഞായറാഴ്ച ഓറന്‍ജ് ജാഗ്രത പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് ഓറന്‍ജ് ജാഗ്രത. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, വയനാട് ജില്ലകളില്‍ മഞ്ഞ ജാഗ്രതയുമുണ്ട്.
ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴ സാധ്യതയാണ് ഓറന്‍ജ് പ്രഖ്യാപിച്ച ജില്ലകളിലെ പ്രവചനം. 24 മണിക്കൂറില്‍ 115.6 204.4 മിലി മീറ്റര്‍ മഴയാണ് പ്രതീക്ഷിക്കുന്നത്. 24 മണിക്കൂറില്‍ 64.5 115.5 മിലിമീറ്റര്‍ വരെ മഴ ലഭിക്കാനുള്ള സാധ്യത മുന്‍നിര്‍ത്തിയാണ് ആറു ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചത്. തിങ്കളാഴ്ച അഞ്ച് ജില്ലകളിലും ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ നാല് ജില്ലകളില്‍ മഞ്ഞ ജാഗ്രതയുണ്ട്.
മഞ്ഞ ജാഗ്രത പ്രഖ്യാപിച്ച ജില്ലകള്‍
തിങ്കള്‍ (01-05-23): പത്തനംതിട്ട, ആലപ്പുഴ,എറണാകുളം, ഇടുക്കി, തൃശൂര്‍
ചൊവ്വ (02-05-23): പത്തനംതിട്ട,എറണാകുളം, ഇടുക്കി, തൃശൂര്‍
ബുധന്‍ (030523): പത്തനംതിട്ട,എറണാകുളം, ഇടുക്കി, തൃശൂര്‍
വേനല്‍മഴയോടൊപ്പം ഉണ്ടാവുന്ന ശക്തമായ കാറ്റും ഇടിമിന്നലും അപകടകാരികളാണ്. അതിശക്തമായ മഴ ലഭിക്കുന്ന സാഹചര്യത്തില്‍ മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും ഉണ്ടാവാനുള്ള സാധ്യതയുമുണ്ട്. തെക്കു കിഴക്കന്‍ അറബിക്കടലിനും ലക്ഷദ്വീപിനോടും ചേര്‍ന്ന് ചക്രവാതച്ചുഴി രൂപപ്പെട്ടതാണ് ദക്ഷിണേന്‍ഡ്യന്‍ സംസ്ഥാനങ്ങളില്‍ മഴയ്ക്കു കാരണമായത്. ചക്രവാതച്ചുഴിയില്‍ നിന്നു ഛത്തീസ്ഗഡ് വരെ ന്യൂനമര്‍ദപ്പാത്തിയും നിലനില്‍ക്കുന്നുണ്ട്.

Keywords: IMD warned possibility of heavy rain in state for next 5 days, Thiruvananthapuram, News, Warning, Heavy Rain, IMD, Alert, Declaration, Pathanamthitta, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.