IMA | പൊണ്ണത്തടി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് ഐ എം എ സെമിനാര്‍
Mar 4, 2023, 22:05 IST
കണ്ണൂര്‍: (www.kvartha.com) ശരീരത്തിന്റെ അമിതഭാരവും പൊണ്ണത്തടിയും നിസാരവത്കരിക്കരുതെന്നും അത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നും ഇന്‍ഡ്യന്‍ മെഡികല്‍ അസോസിയേഷന്‍ (ഐഎംഎ). ലോക ഒബേസിറ്റി ദിനത്തോടനുബന്ധിച്ച് കണ്ണൂരില്‍ നടത്തിയ സെമിനാറിലാണ് ഐഎംഎ ഇക്കാര്യം പറഞ്ഞത്.
ഭക്ഷണത്തിലെ കാര്‍ബോഹൈഡ്രേറ്റും കൊഴുപ്പും കുറക്കുകയാണ് ഏറ്റവും ഫലപ്രദമായ മാര്‍ഗം. മരുന്നുകളും ശസ്ത്രക്രിയകളും ലഭ്യമാണെങ്കിലും മിതമായ ഭക്ഷണക്രമവും ഫലപ്രദമായ വ്യായാമവും ആണ് പൊണ്ണത്തടിയെ നിയന്ത്രിക്കാന്‍ അഭികാമ്യം എന്നും സെമിനാര്‍ അഭിപ്രായപ്പെട്ടു.
നമുക്ക് പൊണ്ണത്തടിയെ കുറിച്ച് സംസാരിക്കാം എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം. പരിയാരം ഗവണ്‍മെന്റ് മെഡികല്‍ കോളജിലെ മെഡിസിന്‍ വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ മനു മാത്യൂസ് വിഷയം അവതരിപ്പിച്ചു.
ഐഎംഎ പ്രസിഡന്റ് ഡോ വി സുരേഷ് അധ്യക്ഷനായിരുന്നു. സെക്രടറി ഡോ. രാജ്മോഹന്‍, സംസ്ഥാന പ്രവര്‍ത്തകസമിതി അംഗം ഡോ. സുല്‍ഫികര്‍ അലി, ഡോ. പികെ ഗംഗാധരന്‍, ഡോ. മുഹമ്മദലി, ഡോ. സറിന്‍ എസ് എം, ഡോ. ഉണ്ണികൃഷ്ണന്‍, ഡോ. വരദരാജന്‍, ഡോ. സി നരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
Keywords: IMA Seminar says overweight causes serious health problems, Kannur, News, Health, Health and Fitness, Kerala.
ഭക്ഷണത്തിലെ കാര്‍ബോഹൈഡ്രേറ്റും കൊഴുപ്പും കുറക്കുകയാണ് ഏറ്റവും ഫലപ്രദമായ മാര്‍ഗം. മരുന്നുകളും ശസ്ത്രക്രിയകളും ലഭ്യമാണെങ്കിലും മിതമായ ഭക്ഷണക്രമവും ഫലപ്രദമായ വ്യായാമവും ആണ് പൊണ്ണത്തടിയെ നിയന്ത്രിക്കാന്‍ അഭികാമ്യം എന്നും സെമിനാര്‍ അഭിപ്രായപ്പെട്ടു.
ഐഎംഎ പ്രസിഡന്റ് ഡോ വി സുരേഷ് അധ്യക്ഷനായിരുന്നു. സെക്രടറി ഡോ. രാജ്മോഹന്‍, സംസ്ഥാന പ്രവര്‍ത്തകസമിതി അംഗം ഡോ. സുല്‍ഫികര്‍ അലി, ഡോ. പികെ ഗംഗാധരന്‍, ഡോ. മുഹമ്മദലി, ഡോ. സറിന്‍ എസ് എം, ഡോ. ഉണ്ണികൃഷ്ണന്‍, ഡോ. വരദരാജന്‍, ഡോ. സി നരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
Keywords: IMA Seminar says overweight causes serious health problems, Kannur, News, Health, Health and Fitness, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.