ന്യൂയോര്‍ക്ക് ടൈംസിന്റെ നാടന്‍ബോംബ് ഓലപ്പടക്കമായി; കോവിഡ് വായുവിലൂടെ പകരുമെന്ന വാര്‍ത്തയെ ഡോ. സുള്‍ഫി ട്രോളുന്നു
Jul 10, 2020, 13:46 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 10.07.2020) വായുവിലൂടെ കൊറോണ വൈറസ് പടരും, ലോകമാധ്യമങ്ങളില്‍ മുന്‍നിരയിലുള്ള ന്യൂയോര്‍ക്ക് ടൈംസ് ഒരു ബോംബിട്ടു. അതോടെ ഇന്ത്യയിലെയും കേരളത്തിലെയും ഉള്‍പ്പെടെയുള്ള സകലമാന ചാനലുകളും പത്രങ്ങളും അതേറ്റുപാടി. ദിവസവും ആയിരത്തിലേറെ വൈദ്യ ശാസ്ത്ര വിജ്ഞാന ബോംബുകളാണ് കോവിഡ് 19 നെക്കുറിച്ചു ഡോക്ടര്‍മാര്‍ക്ക് നേരെ പാഞ്ഞടുക്കുന്നത്. അതിലൊന്ന് വീണാണ് ന്യൂയോര്‍ക്ക് ടൈംസ് പൊട്ടിത്തെറിച്ചതെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഭാരവാഹിയായ ഡോ. സുള്‍ഫി നൂഹ് ഫെയിസ്ബുക്കിലൂടെ പരിഹസിച്ചു. ന്യൂയോര്‍ക്ക് ടൈംസില്‍ പൊട്ടിത്തെറിച്ചത് ഒരു പഴയ നാടന്‍ ബോംബായിയിരുന്നു എന്നതാണ് പച്ചപ്പരമാര്‍ത്ഥം. 'വായുവിലൂടെ പകരുന്ന' കോവിഡ് വൈറസ് എന്ന നാടന്‍ ബോംബ്- എന്നാണ് ഡോ. സുള്‍ഫി ട്രോളുന്നത്.
ആറുമാസത്തില്‍ താഴെ പ്രായമുള്ള കുഞ്ഞിനെക്കുറിച്ച് , കോവിഡ്19 നെ കുറിച്ച് ദിവസവും വരുന്നത് ആയിരത്തിലേറെ 'ആധികാരിക' പഠനങ്ങളാണ്. അതില്‍ ഭൂരിപക്ഷവും ചവറുകളാണെന്നും ഡോ. സുള്‍ഫി ചൂണ്ടിക്കാണിക്കുന്നു. വൈദ്യശാസ്ത്ര മേഖലയിലെ വിദഗ്ധരും വിദ്യാര്‍ഥികളുമെല്ലാം ഒരു വിഷയത്തെക്കുറിച്ച് ഇത്രയേറെ 'പൊട്ടിത്തെറികള്‍' ഒരുമിച്ചു കേള്‍ക്കുന്നത് ആദ്യമായാണ്. വൈദ്യശാസ്ത്ര മേഖലയിലെ പുതിയ ഒരു പ്രക്രിയയെക്കുറിച്ച് അല്ലെങ്കിൽ പുതിയ ഉപകരണങ്ങളെ കുറിച്ചറിയാന്‍ ഏതെങ്കിലും ഒരു ജോര്‍ണലിലെയോ നല്ല കോണ്‍ഫറന്‍സിലെയോ ആധികാരികമായ ഒരു ലേഖനമോ ഒരു സെഷനോ കേട്ടാല്‍ സാമാന്യബോധമുണ്ടാകുമെന്നുറപ്പ്.

ഇപ്പോള്‍ അങ്ങനെയല്ല. ഒരു ദിവസം വാക്‌സിന്‍, അതിനടുത്ത ദിവസം വായുവിലൂടെ പകരുമോ? അതുകൊണ്ടുതന്നെ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ എല്ലാദിവസവും വായിച്ചു തള്ളുന്ന പഠനങ്ങള്‍ക്ക് കയ്യും കണക്കുമില്ല. ഇതിലെ നെല്ലും പതിരും തിരിച്ചറിയുകയും ബുദ്ധിമുട്ടു തന്നെ.
വായുവിലൂടെ പകരുമോ? വായുസഞ്ചാരമില്ലാത്ത മുറിയില്‍ അങ്ങട് ഒളിച്ചിരുന്നാലോയെന്ന് തോന്നി പോകും ആ വാര്‍ത്ത കണ്ടാല്‍! വായുവിലൂടെ കോവിഡ് 19 പകരാനുള്ള സാധ്യത ആദ്യം മുതല്‍ തന്നെ ലോകാരോഗ്യസംഘടനയും മറ്റു വൈദ്യശാസ്ത്രരംഗത്തെ സംഘടനകളും ചൂണ്ടിക്കാണിച്ചിരുന്നു. അപൂര്‍വ്വം എന്ന് മാത്രം. ആശുപത്രികളില്‍, ഓപ്പറേഷന്‍ തിയേറ്ററുകളില്‍,
ആള്‍ക്കാര്‍ കൂട്ടം കൂടിയിരുന്ന് പാട്ടുപാടുന്ന, പ്രാര്‍ത്ഥന ചൊല്ലുന്ന സ്ഥലങ്ങളില്‍. ഇതൊന്നും ഈ കോവിഡ് കാലഘട്ടത്തില്‍ അത്രയ്ക്ക് സാധാരണമല്ല. എന്നാല്‍ കോവിഡ് 19ന് തുടക്കമിട്ട സമയങ്ങളില്‍ രോഗവ്യാപനത്തിന് ഇത്തരം പ്രാര്‍ത്ഥനകളും ലൈവ് കണ്‍സേര്‍ട്ട്കളും കാരണമായിയെന്നുള്ളത് സത്യം.

`
കൊറോണ വൈറസ് വായുവിലൂടെ പടരുമെന്ന് ലോകാരോഗ്യ സംഘടനയ്ക്ക് കത്തെഴുതിയ ഇരുന്നൂറ് ശാസ്ത്രജ്ഞന്മാരുടെ പേരൊക്കെയെടുത്ത് ആ പ്രദേശങ്ങളിലൊക്കെയൊന്ന് തപ്പി നോക്കി. പലരും അവിടുത്തെ മോഹനന്‍ വൈദ്യന്‍മാരും വടക്കാഞ്ചേരികളും. ലോകാരോഗ്യ സംഘടന ആദ്യമേ പറഞ്ഞ ഒരു ചെറിയ സാധ്യതയെ പെരുപ്പിച്ച് കാട്ടി ലോകമാധ്യമങ്ങളില്‍ പുട്ട് കച്ചവടം നടത്താനുള്ള ചെറിയ ശ്രമം. ഈ 200പേര്‍ പുതിയ കണ്ടുപിടുത്തവുമായിറങ്ങുന്നത് ആയിരത്തിലേറെ പ്രസിദ്ധീകരണങ്ങളുടെ കൂട്ടത്തിലെ ഒരു ചവറെന്നു കരുതി എടുത്തു ചവറ്റുകുറ്റയില്‍ തള്ളുന്നതാണ് നല്ലത്.
വാക്‌സിനുകളെ കുറിച്ചും ഇതുപോലെ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. വാക്‌സിന്‍ തന്നെയാണ് വജ്രായുധം. ഗര്‍ഭസ്ഥ ശിശുവിന് വളരാന്‍ സമയമനുവദിക്കണം. രണ്ടുമാസത്തിനകം സിസേറിയന്‍ ചെയ്തു 'വാക്‌സിന്‍' പുറത്തെടുത്താല്‍ ചാപിള്ളയായി പോകാന്‍ സാധ്യത കൂടുതല്‍. പുതിയ ആന്റി വൈറല്‍ മരുന്നുകള്‍, ഏറ്റവും പുതിയ പ്രതിരോധ മാര്‍ഗങ്ങള്‍, പുതിയ പുതിയ നിര്‍വ്വചനങ്ങള്‍, ശാസ്ത്രം വളരുകയാണ്. ശാസ്ത്രം വളരുമ്പോഴും ധാരാളം കളകള്‍ ദിവസവും പ്രത്യക്ഷപ്പെടുന്നു. കളകളെ പറിച്ചെറിഞ്ഞ് ശാസ്ത്രം മുന്നേറിക്കൊണ്ടിരിക്കുന്നു.
ന്യൂയോര്‍ക്ക് ടൈംസും ബി ബി സിയു മോക്കെ ചുമ്മാ ചുമ്മാ പൊട്ടിത്തെറിക്കട്ടെ, ആധികാരിക സംഘടനകള്‍ പറയുന്ന, ആധികാരിക ജേര്ണലുകളില്‍ വരുന്ന, ആധികാരികതയുള്ള പൊട്ടിത്തെറികള്‍ മാത്രം നമുക്ക് സ്വീകരിക്കാം എന്ന് പറഞ്ഞാണ് ഡോ.സുള്‍ഫി തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

Keywords: IMA Leader Dr Sulfi decline Newyork Times news, Covid19 spread through air, IMA, Dr Sulfi Noohu, Newyork Times, BBC, Vaccine, Air spread, Fake news, Journals, WHO, Medicine
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.