തേക്കടി വനമേഖലയില്‍ വിദേശികള്‍ക്ക് അനധികൃത ട്രക്കിംഗ്
Dec 15, 2012, 17:05 IST
തേക്കടി: വനമേഖലയ്ക്കുള്ളിലേക്ക് വിദേശികളുമായി അനധികൃത ട്രക്കിങ് നടത്തുന്ന സംഘങ്ങള്‍ പെരുകുന്നു. ഏതാനും നാളുകളായി തമിഴ്‌നാട്-കേരള അതിര്‍ത്തി വനമേഖലയിലൂടെയാണ് അനധികൃത ട്രക്കിങ് നടക്കുന്നത്. പലപ്പോഴും രാത്രി കാലത്തും പുലര്‍ച്ചെയും അഡ്വഞ്ചര്‍ ട്രക്കിങ് എന്ന പേരില്‍ വിദേശികളെ വനത്തിനുള്ളിലേക്ക് ഇവര്‍ കൊണ്ടുപോകുന്നുണ്ട്.
റോസാപ്പൂക്കണ്ടത്ത് നിന്നും വിദേശികളുമായി വനത്തിലൂടെ നടത്തുന്ന സാഹസിക യാത്രയ്ക്ക് വനംവകുപ്പിന്റെ അനുമതിയില്ല. അംഗീകാരമില്ലാത്ത ഗൈഡുമാരാണ് വിദേശികളെ ഇവിടെ നിന്നും വനത്തിലേക്ക് കൊണ്ടുപോകുന്നത്. വന്യജീവികളില്‍ നിന്നുള്ള ആക്രമണങ്ങള്‍ക്ക് സാധ്യതയുള്ളതാണ് വനത്തിലൂടെയുള്ള യാത്ര. കാന സൗന്ദര്യം ആസ്വദിക്കാനും വന്യജീവികളെ അടുത്ത് കാണാനും വനത്തിലൂടെ നടത്തുന്ന സാഹസിക യാത്രയ്ക്ക് വനംവകുപ്പിന്റെ മേല്‍നോട്ടത്തിലുള്ള വിനോദ സഞ്ചാര പരിപാടികള്‍ നിലനില്‍ക്കെയാണ് അനധികൃത ട്രക്കിങ് വ്യാപകമാകുന്നത്.
വനംവകുപ്പിന്റെ പരിപാടിയില്‍ നിശ്ചിത പ്രദേശങ്ങളും പരിശീലനം ലഭിച്ച സഹായികളുമുണ്ടാകും. ആദിവാസി യുവാക്കളാണ് പ്രധാനമായും വനത്തിനുള്ളില്‍ വിനോദ സഞ്ചാരികളെ കൊണ്ടുപോകുന്നത്. ഇത് തേക്കടി ബോട്ട് ലാന്‍ഡിങില്‍ നിന്നാണ്. കുരിശുമല, കൊക്കര തുടങ്ങിയ പ്രദേശങ്ങളിലേക്കും ഔദ്യോഗികമായുള്ള ട്രക്കിങ് നടക്കാറുണ്ട്. അപകടം പതിയിരിക്കുന്നതിനാല്‍ പരിശീലനം ലഭിച്ച ഗൈഡുകളാണ് സഞ്ചാരികളെ വനത്തിനുള്ളില്‍ കൊണ്ടുപോകുന്നത്. വിദേശികളുമായി വനത്തിനുള്ളിലേക്ക് പോയ സംഘത്തിന് നേരെ മുമ്പ് പലതവണ ആന, കാട്ട്‌പോത്ത്, കരടി എന്നിവയുടെ ആക്രമണം ഉണ്ടായിട്ടുണ്ട്. ഇങ്ങനെയുണ്ടാകുന്ന അപകടങ്ങളില്‍ പരിക്കേല്‍ക്കുന്നവര്‍ക്ക് എല്ലാവിധ സഹായവും വനംവകുപ്പ് നല്‍കാറുണ്ട്. ഇങ്ങനെയിരിക്കെയാണ് വനംവകുപ്പിന്റെ അനുമതിയില്ലാതെ റോസാപ്പൂക്കണ്ടത്ത് നിന്നും കൊടുംവനത്തിലേക്ക് നിയമവിരുദ്ധമായി സഞ്ചാരികളെ കൊണ്ടുപോകുന്നത്.
റോസാപ്പൂക്കണ്ടം ഭാഗത്തുകൂടിയുള്ള അനധികൃത ട്രക്കിങ് സംബന്ധിച്ച് വനംവകുപ്പിന് അറിവുണ്ടെങ്കിലും ശക്തമായ നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയാറാകുന്നില്ല. കേരള-തമിഴ്‌നാട് വനംവകുപ്പിലെ വാച്ചര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അനധികൃത ട്രക്കിങ് സംബന്ധിച്ച് അറിവുള്ളതായും പറയുന്നു. അനധികൃത ട്രക്കിങിന് കൊണ്ടുപോകുന്ന സംഘങ്ങള്‍ മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നതായും പരാതിയുണ്ട്. കേരളത്തിലെത്തുന്ന സഞ്ചാരികളെ സുരക്ഷിതമായി സ്വദേശത്തേക്ക് തിരിച്ചയയ്ക്കാന്‍ കഴിയുന്നില്ലെങ്കില്‍ നാടിന്റെ വിനോദ സഞ്ചാരത്തെ തന്നെ ഗുരുതരമായി ബാധിക്കും. അനധികൃത ട്രക്കിങിനിടെ സഞ്ചാരികള്‍ക്ക് അപകടം സംഭവിച്ചാല്‍ രാജ്യത്തെ വിനോദസഞ്ചാര പരിപാടികളെയും പദ്ധതികളുടെ വിശ്വാസ്യതയേയും ബാധിക്കും.

Keywords: Kerala, Kumali, Thekkady, Animals, Forest, Malayalam News, Kerala Vartha, Rose, Idukki.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.