Stepmother | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സമൂഹമാധ്യമത്തിലൂടെ വില്‍പനയ്ക്ക്‌വെച്ച സംഭവം; അച്ഛന്റെ ഐഡി ഉപയോഗിച്ച് പോസ്റ്റിട്ടത് രണ്ടാനമ്മയെന്ന് പൊലീസ്

 


ADVERTISEMENT

ഇടുക്കി: (www.kvartha.com) തൊടുപുഴയില്‍ 11 കാരിയെ സമൂഹമാധ്യമങ്ങളിലൂടെ വില്‍പനയ്ക്ക് വെച്ച സംഭവത്തില്‍ കൂടുതല്‍ കണ്ടെത്തലുമായി പൊലീസ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വില്‍പനയ്ക്ക് വെച്ച കേസില്‍ പെണ്‍കുട്ടിയുടെ രണ്ടാനമ്മയാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു. സൈബര്‍ സെലിന്‌റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ പിതാവിനെയാണ് പൊലീസ് ആദ്യം സംശയിച്ചത്. എന്നാല്‍ ഇയാള്‍ക്ക് അത്തരത്തില്‍ ഫേസ്ബുക് ഐഡികളില്ലെന്ന് മനസ്സിലായി. പിന്നീട് പൊലീസ് സൈബര്‍ സെലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിലെ പ്രതി രണ്ടാനമ്മയാണെന്ന് വ്യക്തമായത്. മൊബൈല്‍ വഴി പെണ്‍കുട്ടിയുടെ പിതാവിന്റെ പേരില്‍ ഫേസ്ബുക് ഐഡി ഉണ്ടാക്കി ഇവര്‍ പോസ്റ്റിടുകയായിരുന്നു.

പെണ്‍കുട്ടിയുടെ പിതാവുമായുള്ള വഴക്കിനെ തുടര്‍ന്നാണ് ഇങ്ങനെ ചെയ്തതെന്ന് രണ്ടാനമ്മ പൊലീസിനെ അറിയിച്ചു. ഇവര്‍ക്ക് ആറ് മാസം പ്രായമുള്ള കുട്ടിയുള്ളതിനാല്‍ അറസ്റ്റിന് ചൈല്‍ഡ് വെല്‍ഫെയര്‍ കമിറ്റിയുടെ ഉപദേശം തേടിയിട്ടുണ്ട്.

രണ്ട് ദിവസം മുമ്പാണ് ഇത്തരത്തിലൊരു പോസ്റ്റ് സമൂഹമാധ്യമത്തില്‍ പ്രത്യക്ഷപ്പെടുന്നത്. പ്രദേശവാസികളാണ് സംഭവം പൊലീസില്‍ അറിയിച്ചത്. തുടര്‍ന്ന് പെണ്‍കുട്ടിയും വല്യമ്മയും പൊലീസ് സ്റ്റേഷനിലെത്തി മൊഴി നല്‍കി. കുട്ടിയുടെ മാതാവ് ഉപേക്ഷിച്ചു പോയതാണ്. പെണ്‍കുട്ടിയെ കൗണ്‍സലിംഗിന് വിധേയമാക്കുമെന്ന് പൊലീസ് അറിയിച്ചു.

Stepmother | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സമൂഹമാധ്യമത്തിലൂടെ വില്‍പനയ്ക്ക്‌വെച്ച സംഭവം; അച്ഛന്റെ ഐഡി ഉപയോഗിച്ച് പോസ്റ്റിട്ടത് രണ്ടാനമ്മയെന്ന് പൊലീസ്


Keywords: News, Kerala, Kerala-News, Idukki-News, Police-News, Idukki News, Thodupuzha News, Minor Girl, Sale Post, Social Media, Police, Accused, Illegal post on social media; Police identifies accused.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia