ബ്ലേഡ് മാഫിയ: പ്രധാനാധ്യാപകന്‍ അറസ്റ്റില്‍

 


പാലക്കാട്: (www.kvartha.com 31.05.2014) പാലക്കാട് ജില്ലയില്‍ ഓപ്പറേഷന്‍ കുബേരയുടെ പ്രവര്‍ത്തനം സജീവമായതിനെ തുടര്‍ന്ന് എല്‍ പി സ്‌കൂള്‍ അധ്യാപകന്‍ അറസ്റ്റിലായി.

പാലക്കാട്  കുഴല്‍മന്ദം കുളവന്‍മുക്കിലെ  എല്‍പി സ്‌കൂളിലെ  പ്രധാനാധ്യാപകന്‍ ചാമിക്കുട്ടിയാണ് അറസ്റ്റിലായത്. അധ്യാപകന്റെ കൈവശമുണ്ടായിരുന്ന ചെക്ക് ലീഫുകളും ഒപ്പിട്ട വെള്ള പത്രങ്ങളും പോലീസ് കണ്ടെടുത്തിട്ടുണ്ട്.

കുഴല്‍മന്ദം എസ്‌ഐ കെ ജി രവീന്ദ്രന് രഹസ്യ വിവരം ലഭിച്ചതിന്റെ  അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ചാമിക്കുട്ടിയെ അറസ്റ്റ് ചെയ്തത്. ചെക്ക് ലീഫും ഒപ്പിട്ട മുദ്രപത്രങ്ങളും  ഈടുവാങ്ങി ചാമിക്കുട്ടി  പണം പലിശക്ക് നല്‍കുന്നുണ്ടെന്ന വിവരമാണ് ലഭിച്ചത്. ഇതിന്റെ  അടിസ്ഥാനത്തില്‍ കുഴല്‍മന്ദം പോലീസ് നടത്തിയ അന്വേഷണത്തില്‍ മൂന്ന് ചെക്ക് ലീഫുകളും ഒപ്പിട്ട മുദ്ര പത്രങ്ങളും ചാമിക്കുട്ടിയുടെ വീട്ടിലെ അലമാരയില്‍  നിന്നും കണ്ടെടുത്തു.

ചാമിക്കുട്ടിക്കെതിരെ പരാതികളുമായി നിരവധി പേര്‍ സമീപിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
പാലക്കാട് ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍  പ്രതിയെ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.

ബ്ലേഡ് മാഫിയ: പ്രധാനാധ്യാപകന്‍  അറസ്റ്റില്‍

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
ഗള്‍ഫുകാരനെ യുവതിക്കൊപ്പം നഗ്‌നചിത്രമെടുത്ത കേസ്: 3 പേര്‍കൂടി പ്രതികള്‍

Keywords:  Illegal money transaction : School headmaster arrested, palakkad, Teacher, Police, Secret, Complaint, Court, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia