വാറ്റുകാരുടെ സംഘം പൊലീസിനുനേരെ മുളകുപൊടി വിതറി, തടിക്കഷണം കൊണ്ട് ക്രൂരമായി ആക്രമിച്ചു; നാലുപേര്‍ക്ക് പരിക്ക്; എസ് ഐ ബോധരഹിതനായി
May 31, 2021, 15:18 IST
തെന്മല: (www.kvartha.com 31.05.2021) വാറ്റുകാരുടെ സംഘം പൊലീസിനുനേരെ മുളകുപൊടി വിതറുകയും തടിക്കഷണം കൊണ്ട് ക്രൂരമായി ആക്രമിക്കുകയും ചെയ്തു. സംഭവത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു. അക്രമത്തില്‍ എസ് ഐ ബോധരഹിതനായി.
ഒറ്റക്കല്‍ പാറക്കടവില്‍ കഴിഞ്ഞ ദിവസം വൈകിട്ട് നാലു മണിയോടെയാണ് സംഭവം. തെന്മല സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ റിച്ചാര്‍ഡ് വര്‍ഗീസ്, എസ് ഐ ശാലു ഡി ജെ, ഗ്രേഡ് എസ് ഐ സിദ്ദീഖ്, അനീഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. റിച്ചാര്‍ഡ് വര്‍ഗീസിനെയും ശാലുവിനെയും പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ് അവശനിലയിലായ എസ് ഐ ശാലുവിനെ ബോധരഹിതനായാണ് ആശുപത്രിയില്‍ എത്തിച്ചത്.
വാറ്റു ചാരായം പിടികൂടുന്നതിനായി സ്ഥലത്തെത്തിയതായിരുന്നു പൊലീസ് സംഘം. തുടര്‍ന്നുണ്ടായ മല്‍പിടുത്തത്തിനിടയില്‍ വാറ്റുകാരുടെ സംഘം പൊലീസിനുനേരേ മുളകുപൊടി വിതറുകയും മര്‍ദിക്കുകയുമായിരുന്നു.
എസ് ഐയുടെ കൈവിരല്‍ ഒടിയുകയും തലയ്ക്ക് അടിയേല്‍ക്കുകയും ചെയ്തു. ദേഹത്ത് പലയിടത്തും തടിക്കഷണംകൊണ്ട് അടിയേറ്റ മുറിവുണ്ട്. വലതുകൈ ആഴത്തില്‍ കടിച്ചു മുറിച്ചിട്ടുണ്ട്. ഇടതുകാലിലെ തള്ളവിരല്‍ കല്ലുകൊണ്ടുള്ള ഇടിയേറ്റ് ചതഞ്ഞു. ഒറ്റക്കല്‍ പാറക്കടവ് സ്വദേശികളായ വാസു, അനി എന്നിവരും വിഷ്ണു, വിജയന്‍ എന്നിവരുമാണ് ആക്രമണത്തിനു പിന്നിലെന്ന് പൊലീസ് പറഞ്ഞു. പ്രതികളില്‍ ഒരാള്‍ പിടിയിലായതായി സൂചനയുണ്ട്. ബാക്കിയുള്ളവര്‍ക്കായി തിരച്ചില്‍ തുടരുന്നു.
Keywords: Illegal liquor making gang attacked police in Thenmala, Kollam, News, Local News, Liquor, Injured, Hospital, Treatment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.