Illegal Cables | വൈദ്യുതി പോസ്റ്റുകളിലൂടെ അനധികൃതമായി മറ്റ് കേബിളുകൾ വലിക്കുന്നത് വ്യാപകമായി; അപകടം വിളിപ്പാടകലെ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഇടുക്കി: (www.kvartha.com) വൈദ്യുതി പോസ്റ്റുകളിലൂടെ കേബിള്‍ ടിവി, ഇന്റര്‍‍നെറ്റ് കേബിളുകള്‍ എന്നിവ അനധികൃതമായി വലിക്കുന്നത് വ്യാപകമായി. കെ എസ് ഇ ബി ജീവനക്കാരുടെ കൃത്യ നിര്‍വഹണത്തിന് തടസം സൃഷ്ടിക്കുന്നതിനുപുറമെ നിരവധി അപകടങ്ങളും ഇതുമൂലമുണ്ടാവുന്നുണ്ട്. കഴിഞ്ഞ ജൂലൈ നാലിന് എറണാകുളം മരട് സെക്ഷനു കീഴിലാണ് ഒടുവിലത്തെ സംഭവം. റോഡിന് കുറുകെ താണു കിടന്ന കേബിള്‍ വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന ബസില്‍ കുരുങ്ങിയതിനെത്തുടര്‍ന്ന് കേബിള്‍ ബന്ധിപ്പിച്ചിരുന്ന ഹൈ ടെന്‍ഷന്‍ പോസ്റ്റ് ബസിനുമുകളിലേക്ക് പതിച്ചിരുന്നു. അറ്റകുറ്റപ്പണികള്‍ക്കായി ലൈന്‍ ഓഫ് ചെയ്തിരുന്നതിനാൽ വന്‍ദുരന്തം ഒഴിവായി.

Illegal Cables | വൈദ്യുതി പോസ്റ്റുകളിലൂടെ അനധികൃതമായി മറ്റ് കേബിളുകൾ വലിക്കുന്നത് വ്യാപകമായി; അപകടം വിളിപ്പാടകലെ

ഇടുക്കി ജില്ലയിലും സമാന രീതിയിൽ അപകടം വരുത്തിവയ്ക്കുന്ന വിധമാണ് കേബിളുകൾ വലിച്ചിരിക്കുന്നത്. ഒരു പോസ്റ്റിൽ അഞ്ചും ആറും കേബിളുകളാണ് ഒരേസമയം വലിച്ചിരിക്കുന്നത്. കേബിളുകൾ സ്ഥാപിക്കുന്നതിന് കെഎസ്ഇബി നൽകിയ മാർഗനിർദേശങ്ങൾ പാടെ അവഗണിച്ചാണ് സ്ഥാപിച്ചിരിക്കുന്നതെങ്കിലും നീക്കം ചെയ്യാൻ അധികാരികൾ തയ്യാറാകുന്നില്ല. അപകടകരമായ വിധത്തിൽ വലിച്ചിരിക്കുന്ന കേബിളുകൾ നീക്കണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും മാറ്റാൻ ബന്ധപ്പെട്ടവർ തയ്യാറാവുന്നില്ലെന്നാണ് അധികൃതർ പറയുന്നത്.

വൈദ്യുതി ലൈനുകള്‍ കടന്നു പോകുന്നതിനായി നിയമപരമായി വേര്‍തിരിക്കപ്പെട്ട മേഖലയിലും റൈറ്റ് ഓഫ് വേയിലും വൈദ്യുതി തൂണുകള്‍ക്ക് സമീപവും മറ്റ് വാര്‍ത്താവിനിമയ സ്ഥാപനങ്ങളുടെ തൂണുകള്‍ സ്ഥാപിച്ചിരിക്കുന്നതും ജീവനക്കാരുടെ ജോലിക്ക് തടസം സൃഷ്ടിക്കുന്നുണ്ട്. ഇവ സുരക്ഷാ ഭീഷണി ഉയർത്തുന്നതായി ജീവനക്കാർ പറയുന്നു.

2003-ലെ ഇലക്ട്രിസിറ്റി ആക്ട് സെക്ഷന്‍ 68(5), സെന്‍‍‍‍ട്രല്‍ ഇലക്ട്രിസിറ്റി അതോറിറ്റിയുടെ വൈദ്യുതി വിതരണ സുരക്ഷാ ചട്ടത്തിലെ 60, 61, 63, 69 തുടങ്ങിയ വകുപ്പുകൾ പ്രകാരം അനധികൃത നിര്‍മ്മിതികള്‍ നിയമവിരുദ്ധമാണെങ്കിലും അധികൃതർ കണ്ടഭാവം നടിക്കുന്നില്ല. ഈ സാഹചര്യത്തില്‍ ഇത്തരം അനധികൃത കേബിളുകളും തൂണുകളും അടിയന്തിരമായി നീക്കം ചെയ്യാനുള്ള നടപടി കെ എസ് ഇ ബി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമാണ്.

Keywords:  News, Kerala, Complaint, Illegal Workers, Accident, Electricity, Goverment, Government-of-Kerala, KSEB, Top-Headlines, Illegal laying of other cables through electricity posts widespread.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia