യൂട്യൂബ് നോക്കി വാറ്റ്; ഒന്നര ലിറ്റര്‍ ചാരായവുമായി അമ്മയും മകനും അറസ്റ്റില്‍
Apr 25, 2020, 15:19 IST
ADVERTISEMENT
പത്തനംതിട്ട: (www.kvartha.com 25.04.2020) യുട്യൂബ് നോക്കി വാറ്റ് ചാരായം ഉണ്ടാക്കിയ അമ്മയും മകനും അറസ്റ്റില്‍. കുമ്പഴ വലഞ്ചുഴിയില്‍ നിന്നാണ് പൊലീസ് വാറ്റ് ചാരായം പിടിച്ചെടുത്തത്. കുമ്പഴ വലഞ്ചുഴിയില്‍ ചാങ്ങപ്ലാക്കല്‍ വീട്ടില്‍ ജിജി തോമസ്, അമ്മ തങ്കമ്മ എന്നിവര്‍ വാറ്റുണ്ടാക്കിയതിന് പിടിയിലായി. ഒന്നര ലിറ്റര്‍ ചാരായവും ഇവരുടെ പക്കല്‍ നിന്നും കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.
രഹസ്യവിവരത്തെ തുടര്‍ന്ന് നര്‍ക്കോട്ടിക് സെല്‍ ഡിവൈ എസ് പി ആര്‍ പ്രദീപ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. പൊലീസിനെ കണ്ട് പ്രതികള്‍ 50 ലിറ്ററോളം വാഷ് ഒഴിച്ചുകളഞ്ഞു. യൂട്യൂബില്‍ നോക്കിയാണ് ഇവര്‍ ചാരായനിര്‍മാണം മനസ്സിലാക്കിയതെന്ന് പൊലീസ് പറഞ്ഞു.
പത്തനംതിട്ട പോലീസ് ഇന്‍സ്‌പെക്ടര്‍ എസ്.ന്യൂമാന്‍, എസ് ഐ ഹരി, സവിരാജ്, സുരേഷ് ബാബു, രാജിത്ത്, രഞ്ജിത്ത് എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.
Keywords: News, Kerala, Pathanamthitta, YouTube, Mother, Son, Arrested, Police, Illegal distillation by watching youtube video

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.