Suspended | മദ്യപിച്ച് നൃത്തം ചെയ്യുന്ന മൊബൈല്‍ ദൃശ്യം പുറത്ത്; വിവാദമായതോടെ എസ്എഫ്‌ഐ ജില്ലാ സെക്രടറിയേയും പ്രസിഡന്റിനേയും പദവിയില്‍ നിന്നും നീക്കി

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) വനിതാപ്രവര്‍ത്തകയോട് മോശമായി പെരുമാറിയതിന് നേമത്തെ ഡിവൈഎഫ്‌ഐ നേതാവ് അഭിജിതിനെ സസ്‌പെന്‍ഡ് ചെയ്തതിന് പിന്നാലെ എസ്എഫ്‌ഐ ജില്ലാ സെക്രടറി, പ്രസിഡന്റ് എന്നിവര്‍ക്കെതിരെയും പാര്‍ടി നടപടി എടുത്തു. ഗോകുല്‍ ഗോപിനാഥ്, ജോബിന്‍ ജോസ് എന്നിവരെ തല്‍സ്ഥാനത്തുനിന്ന് നീക്കി പാര്‍ടി ഉത്തരവിറക്കി. ഇവര്‍ മദ്യപിച്ച് നൃത്തം ചെയ്യുന്ന മൊബൈല്‍ ദൃശ്യം പുറത്തുവന്നതോടെ സംഭവം വിവാദമായിരുന്നു. തുടര്‍ന്നാണ് നടപടി.
Aster_MIMS

Suspended | മദ്യപിച്ച് നൃത്തം ചെയ്യുന്ന മൊബൈല്‍ ദൃശ്യം പുറത്ത്; വിവാദമായതോടെ എസ്എഫ്‌ഐ ജില്ലാ സെക്രടറിയേയും പ്രസിഡന്റിനേയും പദവിയില്‍ നിന്നും നീക്കി

ഗുരുതര ആരോപണങ്ങളുണ്ടായിട്ടും കടുത്ത നടപടി എടുക്കാതെ അഭിജിത് പാര്‍ടിയില്‍ തുടരുന്നതില്‍ ഏറെ വിമര്‍ശനം ഉയര്‍ന്നിരുന്നു. വിദ്യാര്‍ഥി സംഘടനയുടെ നേതൃത്വത്തില്‍ അഭിജിത് എത്തിയത് 26 വയസ്സ് എന്ന് കുറച്ചു കാണിച്ചാണ്. വയസു കുറച്ചുകാണിക്കാന്‍ തന്നോട് നിര്‍ദേശിച്ചത് ആനാവൂര്‍ നാഗപ്പന്‍ ആണെന്നാണ് അഭിജിത് പറഞ്ഞത്. എന്നാല്‍ ഇക്കാര്യം ആനാവൂര്‍ നിഷേധിച്ചു.

Keywords: Illegal activities: TVM SFI president and secretary suspended, Thiruvananthapuram, News, Politics, SFI, Liquor, Allegation, Dance, Kerala, Suspension.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia