'ആചാരവെടി' വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍; ഗ്രൂപ്പിലെ അംഗങ്ങള്‍ അറസ്റ്റില്‍

 


ADVERTISEMENT

മലപ്പുറം: (www.kvartha.com 02.06.2020) വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ കുട്ടികളുടെ അശ്ലീല ഫോട്ടോകളും മറ്റും പ്രചരപ്പിച്ച ഗ്രൂപ്പ് അംഗങ്ങളെ മലപ്പുറത്തുനിന്നും പിടികൂടി. 'ആചാരവെടി' എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് കുട്ടികളുടെ അശ്ലീല ഫോട്ടോകളും മറ്റും പ്രചരപ്പിച്ചത്. ഇന്റര്‍പോള്‍ കൈമാറിയ വിവരം അനുസരിച്ചാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്. ചങ്ങരംകുളം സിഐ ബഷീറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. 

'ആചാരവെടി'  വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍; ഗ്രൂപ്പിലെ അംഗങ്ങള്‍  അറസ്റ്റില്‍

ഗ്രൂപ്പില്‍ അംഗങ്ങളായിരുന്ന മുഴുവന്‍ പേര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നാണ് സൂചന. വിദേശത്തുള്ളവര്‍ക്കെതിരെയും നടപടിയുണ്ടാകും. കുട്ടികള്‍ക്കു നേരേയുള്ള ആക്രമണങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന യുനിസെഫാണ് (യുണൈറ്റഡ് ഇന്റര്‍നാഷണല്‍ ചില്‍ഡ്രന്‍ എമര്‍ജന്‍സി ഫണ്ട് ) ഇത്തരം ഒരു ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്ന വിവരം കണ്ടെത്തിയത്.

 ഈ വിവരം ഇന്റര്‍പോള്‍ മുഖേന സംസ്ഥാന ക്രൈം എഡിജിപി മനോജ് ഏബ്രഹാമിനെ അറിയിക്കുകയായിരുന്നു. കുറ്റിപ്പാല സ്വദേശി അശ്വന്താണ് ഗ്രൂപ് ക്രിയേറ്റ് ചെയ്തത്.

Keywords:  Kerala, News, Whatsapp, Chat, Photo, Police, Case, Arrested, Interpol, UNICEF, Illegal activities conducted on WhatsApp group; members arrested
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Ahn
Web Desk Ahn

154168 Articles

Tags

Share this story

wellfitindia