ED notice | അനധികൃത സ്വത്ത് സമ്പാദനക്കേസ്; വി എസ് ശിവകുമാറിന് ഇഡി നോടിസ്

 


കൊച്ചി: (www.kvartha.com) അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ വി എസ് ശിവകുമാറിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) നോടിസ്. അനധികൃത സ്വത്ത് സമ്പാദനക്കേസിലെ അന്വേഷണത്തിന്റെ ഭാഗമായാണ് കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ വി എസ് ശിവകുമാറിന് ഇഡി നോടിസ് നല്‍കിയിരിക്കുന്നത്.

ഈ മാസം 20ന് കൊച്ചി ഓഫിസില്‍ ഹാജരാകാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. സ്വത്തുവകകള്‍ സംബന്ധിച്ച രേഖകള്‍ ഹാജരാക്കാനും ഇഡി നിര്‍ദേശിച്ചിട്ടുണ്ട്. ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ അദ്ദേഹം ആരോഗ്യമന്ത്രി ആയിരുന്ന കാലത്ത് നടന്നുവെന്ന് ആരോപിക്കപ്പെടുന്ന സാമ്പത്തിക ഇടപാടുകളും കള്ളപ്പണ ഇടപാടുകളുമാണ് ഇഡി അന്വേഷണ വിധേയമാക്കിയത്.

അനധികൃത സ്വത്ത് സമ്പാദനത്തിന് നേരത്തെ വിജിലന്‍സും ശിവകുമാറിനെതിരെ കേസെടുത്തിരുന്നു. ശിവകുമാറിന്റെ സുഹൃത്തായ രാജേന്ദ്രനും നോടിസ് അയച്ചതായി ഇഡി വൃത്തങ്ങള്‍ അറിയിച്ചു.

2020-ല്‍ ശിവകുമാറിന്റെ വീട്ടിലും അദ്ദേഹത്തിന്റെ ബിനാമികളെന്ന് കരുതപ്പെടുന്നവരുടെ വീടുകളിലും ഇഡി റെയ്ഡ് നടത്തിയിരുന്നു. അതിനിടെ കള്ളപ്പണ ഇടപാടുകളും അനധികൃത സ്വത്ത് സമ്പാദനവും നടന്നതായി വിജിലന്‍സും കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് എഫ് ഐ ആറും രെജിസ്റ്റര്‍ ചെയ്തിരുന്നു.

വിജിലന്‍സ് അന്വേഷണത്തിന്റെയും എഫ് ഐ ആറിന്റെയും അടിസ്ഥാനത്തിലാണ് ഇഡി പ്രാഥമിക അന്വേഷണം നടത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യംചെയ്യലിന് ഹാജരാകാന്‍ അദ്ദേഹത്തോട് നിര്‍ദ്ദേശിച്ചിട്ടുള്ളത്.

അദ്ദേഹത്തിന്റെ ആസ്തികളില്‍ വലിയ വ്യത്യാസം ഉണ്ടായി, ബിനാമി ഇടപാടുകള്‍ നടന്നു, നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയുടെ ഉടമസ്ഥാവകാശം അദ്ദേഹം ബിനാമിയായി സംഘടിപ്പിച്ചു തുടങ്ങിയ ആരോപണങ്ങള്‍ അദ്ദേഹം നേരിട്ടിരുന്നു.

സ്വന്തം പേരിലും ബിനാമികളുടെ പേരിലും ശിവകുമാര്‍ അനധികൃത സ്വത്ത് സമ്പാദനം നടത്തിയതായി വിജിലന്‍സ് കണ്ടെത്തിയിരുന്നു.

ED notice | അനധികൃത സ്വത്ത് സമ്പാദനക്കേസ്; വി എസ് ശിവകുമാറിന് ഇഡി നോടിസ്

Keywords: Illegal acquisition case; ED notice to VS Sivakumar, Kochi, Ernakulam News, Vigilance, FIR, Politics, Congress, Minister, ED Notice, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia