തൊഴില്‍ കിട്ടാത്തവര്‍ക്കും തൊഴിലാളികളെ കിട്ടാത്തവര്‍ക്കും വേണ്ടി വരുന്നു തൊഴില്‍ ആപ്പ്; തെങ്ങുകയറാന്‍വരെ പണിക്കാരെ കിട്ടും ഈ ആപ്പുണ്ടെങ്കില്‍

 


പാലക്കാട്: (www.kvartha.com 07.02.2020) തെങ്ങുകയറുന്നയാള്‍ക്ക് തൊഴില്‍ കിട്ടാനും തെങ്ങുകയറ്റകാരനില്ലാതെ വിഷമിക്കുന്നവര്‍ക്കും ഇനി ഒരൊറ്റ ആപ്പുമതി. സംസ്ഥാന സര്‍ക്കാരിന്റെ തൊഴിലും നൈപുണ്യവും വകുപ്പിന്റെ സ്‌കില്‍ രജിസ്ട്രി മൊബൈല്‍ ആപ്പ് വഴിയാണ് ഈ സൗകര്യമൊരുക്കുന്നത്. ആപ്പിലേക്കുള്ള രജിസ്ട്രേഷന്‍ പാലക്കാട് ജില്ലയിലും ആരംഭിച്ചു.

തൊഴില്‍ വൈദഗ്ധ്യമുണ്ടായിട്ടും വേണ്ടത്ര തൊഴിലവസരം ലഭിക്കാത്തവര്‍, ആവശ്യത്തിന് തൊഴിലാളികളെ കണ്ടെത്താന്‍ ബുദ്ധിമുട്ടുന്നവര്‍ എന്നിങ്ങനെ രണ്ട് വിഭാഗത്തിലും പെട്ടവര്‍ക്ക് സഹായമായാണ് സ്‌കില്‍ രജിസ്ട്രി മൊബൈല്‍ ആപ്ലിക്കേഷന്‍ പ്രവര്‍ത്തിക്കുന്നത്.

തൊഴില്‍ കിട്ടാത്തവര്‍ക്കും തൊഴിലാളികളെ കിട്ടാത്തവര്‍ക്കും വേണ്ടി വരുന്നു തൊഴില്‍ ആപ്പ്; തെങ്ങുകയറാന്‍വരെ പണിക്കാരെ കിട്ടും ഈ ആപ്പുണ്ടെങ്കില്‍

ആദ്യ രണ്ടുനാള്‍ക്കകം തൊഴിലന്വേഷകരും തൊഴിലാളികളെ ആവശ്യമുള്ളവരുമായി അമ്പതോളംപേര്‍ രജിസ്റ്റര്‍ ചെയ്തു. എ സി, ഫ്രിഡ്ജ്, വാഷിങ് മെഷീന്‍, ടി വി, കംപ്യൂട്ടര്‍ എന്നിവയുടെ അറ്റകുറ്റപ്പണി, ആശാരി, പ്ലംബര്‍, ഇലക്ട്രീഷ്യന്‍, പെയിന്റര്‍, ഡ്രൈവര്‍, വീട് വൃത്തിയാക്കുന്നവര്‍, ഡ്രൈവര്‍മാര്‍, തെങ്ങുകയറ്റക്കാര്‍ തുടങ്ങി ആര്‍ക്കും ഇതിലൂടെ രജിസ്റ്റര്‍ ചെയ്യാം.

തൊഴില്‍ വൈദഗ്ധ്യമുള്ളവരുടെ സേവനങ്ങള്‍ ഇടനിലക്കാരില്ലാതെ ആവശ്യക്കാര്‍ക്ക് ലഭ്യമാക്കുക കൂടിയാണ് ആപ്പിന്റെ ലക്ഷ്യം. ജില്ലയിലെ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുകള്‍ വഴിയും രജിസ്ട്രേഷനുള്ള സൗകര്യം ഏര്‍പ്പെടുത്താന്‍ ആലോചന നടക്കുന്നുണ്ട്. കാര്‍ഷികരംഗത്ത് തൊഴിലാളികളെ കിട്ടാനില്ലെന്ന പരാതിക്കുകൂടി ഇതുവഴി പരിഹാരംകാണാനാവുമെന്നാണ് പ്രതീക്ഷ.

വിവരങ്ങള്‍ക്ക് 0491-2815761, 9037679440, 9447050652 എന്നീ നമ്പറുകളിലും ബന്ധപ്പെടാം.

മൊബൈല്‍ ആപ് ആയ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് സ്‌കില്‍ രജിസ്ട്രി ഡൗണ്‍ലോഡ് ചെയ്യാം. വിവരങ്ങള്‍ നല്‍കി രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാം. തൊഴിലാളിയെ തേടുന്നവര്‍ വളരെ കുറച്ചുവിവരങ്ങള്‍ നല്‍കിയാല്‍ മതിയാവും. തൊഴില്‍, കൂലി, തിരിച്ചറിയല്‍ തുടങ്ങിയവയുടെ രേഖകളാണ് തൊഴിലന്വേഷകര്‍ അപ് ലോഡ് ചെയ്യേണ്ടത്. കോഴ്സ് പാസായവര്‍ അതിന്റെ രേഖയും ചേര്‍ക്കേണ്ടതുണ്ട്.

Keywords:  News, Kerala, Palakkad, Application, Mobile, Labours, If you have this app to get the coconuts Labour
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia