High Court | സ്ത്രീകള്‍ നോ എന്ന് പറഞ്ഞാല്‍ അതിനര്‍ഥം നോ തന്നെയെന്ന് ഹൈകോടതി
Jan 21, 2023, 16:22 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com) സ്ത്രീകള്‍ നോ എന്ന് പറഞ്ഞാല്‍ അതിനര്‍ഥം നോ എന്ന് തന്നെയാണെന്ന് ആണ്‍കുട്ടികള്‍ മനസിലാക്കണമെന്ന് ഹൈകോടതി. സ്ത്രീകളെ അവരുടെ അനുമതിയില്ലാതെ തൊടാന്‍ പാടില്ലെന്ന് പഠിച്ചിരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
കോളജിലെ പരാതി പരിഹാര സമിതി അന്വേഷണം നടത്തി ഹര്‍ജിക്കാരന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് പ്രിന്‍സിപല്‍ അച്ചടക്ക നടപടി സ്വീകരിച്ചത്. എന്നാല്‍ തന്റെ വാദം കേള്‍ക്കാതെയാണ് നടപടിയെന്നാരോപിച്ച് വിദ്യാര്‍ഥി ഹൈകോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് പരാതി കേട്ടു പരിഹാരമുണ്ടാക്കാന്‍ കോളജ് തലത്തില്‍ പരാതി പരിഹാര കമിറ്റി രണ്ടാഴ്ചക്കുള്ളില്‍ രൂപവത്കരിക്കാനും ഒരുമാസത്തിനുള്ളില്‍ തീരുമാനം എടുക്കാനും ഹൈകോടതി നിര്‍ദേശിച്ചു.
സ്‌കൂളുകളിലും കോളജുകളിലും വിദ്യാര്‍ഥികള്‍ക്കു നേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ വര്‍ധിച്ചുവരികയാണെന്ന് വിലയിരുത്തിയ കോടതി വിഷയം ആഴത്തില്‍ ചിന്തിക്കേണ്ട സമയമായെന്നും പറഞ്ഞു. ആണ്‍കുട്ടികള്‍ പൊതുവേ ചെറുപ്പം മുതല്‍ ലിംഗ വിവേചന മനോഭാവത്തോടെയാണ് വളരുന്നത്. സ്ത്രീകളോട് ആദരവ് പ്രകടിപ്പിക്കുന്നത് പഴഞ്ചന്‍ രീതിയല്ലെന്ന് അവര്‍ തിരിച്ചറിയണം.
സ്ത്രീകളോട് എങ്ങനെ പെരുമാറുന്നു എന്നത് ഒരാളുടെ വ്യക്തിത്വത്തെ വെളിവാക്കുന്നു. മധ്യകാലഘട്ടത്തിലെ ഇസ്ലാമിക പണ്ഡിതന്‍ ഇബ്നുല്‍ ഖയിം അല്‍ ജൗസിയ പറയുന്നു 'സമൂഹത്തിന്റെ ഒരു പാതിക്ക് ജന്മം നല്‍കുന്ന മറുപാതിയാണ് സ്ത്രീകള്‍. അങ്ങനെ ഈ സമൂഹം തന്നെ അവരാകുന്നു.' ലിംഗവിവേചനം അംഗീകരിക്കാനാവില്ല. എതിര്‍വിഭാഗത്തിലുള്ളവരോട് ആദരവോടെ പെരുമാറാന്‍ കുട്ടികളെ കുടുംബങ്ങളിലും പ്രാഥമിക സ്‌കൂള്‍ തലത്തിലും പഠിപ്പിക്കണമെന്നും കോടതി പറഞ്ഞു.
Keywords: If women say no, it means no, says High Court, Kochi, News, High Court of Kerala, Women, Complaint, Allegation, Kerala.
കാംപസിലെ ഒരു കൂട്ടം പെണ്‍കുട്ടികളോട് മോശമായി പെരുമാറിയെന്നാരോപിച്ച് പ്രിന്‍സിപല്‍ നടപടിയെടുത്തതിനെ ചോദ്യം ചെയ്ത് കൊല്ലം ജില്ലയിലെ എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥി നല്‍കിയ ഹര്‍ജി തീര്‍പ്പാക്കി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
കോളജിലെ പരാതി പരിഹാര സമിതി അന്വേഷണം നടത്തി ഹര്‍ജിക്കാരന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് പ്രിന്‍സിപല്‍ അച്ചടക്ക നടപടി സ്വീകരിച്ചത്. എന്നാല്‍ തന്റെ വാദം കേള്‍ക്കാതെയാണ് നടപടിയെന്നാരോപിച്ച് വിദ്യാര്‍ഥി ഹൈകോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് പരാതി കേട്ടു പരിഹാരമുണ്ടാക്കാന്‍ കോളജ് തലത്തില്‍ പരാതി പരിഹാര കമിറ്റി രണ്ടാഴ്ചക്കുള്ളില്‍ രൂപവത്കരിക്കാനും ഒരുമാസത്തിനുള്ളില്‍ തീരുമാനം എടുക്കാനും ഹൈകോടതി നിര്‍ദേശിച്ചു.
സ്‌കൂളുകളിലും കോളജുകളിലും വിദ്യാര്‍ഥികള്‍ക്കു നേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ വര്‍ധിച്ചുവരികയാണെന്ന് വിലയിരുത്തിയ കോടതി വിഷയം ആഴത്തില്‍ ചിന്തിക്കേണ്ട സമയമായെന്നും പറഞ്ഞു. ആണ്‍കുട്ടികള്‍ പൊതുവേ ചെറുപ്പം മുതല്‍ ലിംഗ വിവേചന മനോഭാവത്തോടെയാണ് വളരുന്നത്. സ്ത്രീകളോട് ആദരവ് പ്രകടിപ്പിക്കുന്നത് പഴഞ്ചന്‍ രീതിയല്ലെന്ന് അവര്‍ തിരിച്ചറിയണം.
സ്ത്രീകളോട് എങ്ങനെ പെരുമാറുന്നു എന്നത് ഒരാളുടെ വ്യക്തിത്വത്തെ വെളിവാക്കുന്നു. മധ്യകാലഘട്ടത്തിലെ ഇസ്ലാമിക പണ്ഡിതന്‍ ഇബ്നുല്‍ ഖയിം അല്‍ ജൗസിയ പറയുന്നു 'സമൂഹത്തിന്റെ ഒരു പാതിക്ക് ജന്മം നല്‍കുന്ന മറുപാതിയാണ് സ്ത്രീകള്‍. അങ്ങനെ ഈ സമൂഹം തന്നെ അവരാകുന്നു.' ലിംഗവിവേചനം അംഗീകരിക്കാനാവില്ല. എതിര്‍വിഭാഗത്തിലുള്ളവരോട് ആദരവോടെ പെരുമാറാന്‍ കുട്ടികളെ കുടുംബങ്ങളിലും പ്രാഥമിക സ്‌കൂള്‍ തലത്തിലും പഠിപ്പിക്കണമെന്നും കോടതി പറഞ്ഞു.
Keywords: If women say no, it means no, says High Court, Kochi, News, High Court of Kerala, Women, Complaint, Allegation, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.