Hot spot | കുടുംബശ്രീ മുഖേനയുള്ള എ ബി സി പദ്ധതി നിര്‍ത്തിവെച്ചതാണ് നിലവിലെ തെരുവുനായ പ്രതിസന്ധിക്ക് കാരണം; ഒരു പഞ്ചായതില്‍ 10 ല്‍ കൂടുതല്‍ പേര്‍ക്ക് കടിയേറ്റാല്‍ ആ മേഖലയെ ഹോട് സ്പോടായി പ്രഖ്യാപിക്കുമെന്നും മൃഗസംരക്ഷണ വകുപ്പുമന്ത്രി ജെ ചിഞ്ചുറാണി

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) കുടുംബശ്രീ മുഖേനയുള്ള എ ബി സി പദ്ധതി നിര്‍ത്തിവെച്ചതാണ് നിലവിലെ തെരുവുനായ പ്രതിസന്ധിക്ക് കാരണമെന്ന് മൃഗസംരക്ഷണ വകുപ്പുമന്ത്രി ജെ ചിഞ്ചുറാണി. എ ബി സി വ്യാപകമായി നടപ്പാക്കാന്‍ കുറച്ചുദിവസം കൂടി വേണമെന്നും മന്ത്രി അറിയിച്ചു. ഒരു പഞ്ചായതില്‍ പത്തില്‍ കൂടുതല്‍ പേര്‍ക്ക് നായയുടെ കടിയേറ്റാല്‍ ആ മേഖലയെ ഹോട് സ്പോടായി പ്രഖ്യാപിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Aster_MIMS

Hot spot | കുടുംബശ്രീ മുഖേനയുള്ള എ ബി സി പദ്ധതി നിര്‍ത്തിവെച്ചതാണ് നിലവിലെ തെരുവുനായ പ്രതിസന്ധിക്ക് കാരണം; ഒരു പഞ്ചായതില്‍ 10 ല്‍ കൂടുതല്‍ പേര്‍ക്ക് കടിയേറ്റാല്‍ ആ മേഖലയെ ഹോട് സ്പോടായി പ്രഖ്യാപിക്കുമെന്നും മൃഗസംരക്ഷണ വകുപ്പുമന്ത്രി ജെ ചിഞ്ചുറാണി

2021 ഡിസംബറില്‍ എ ബി സി പദ്ധതി നിര്‍ത്തിവെക്കണമെന്നും അത് കുടുംബശ്രീയെ ഏല്‍പിക്കരുത് എന്നുമുള്ള ഒരു ഉത്തരവ് കോടതിയില്‍ നിന്നുമുണ്ടായി. അതിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കേണ്ട അവസ്ഥയാണ് സംസ്ഥാനത്തുണ്ടായതെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് വ്യാപകമായ രീതിയില്‍ തെരുവുനായ വന്ധ്യംകരണം നടപ്പാക്കണമെങ്കില്‍ കുറച്ചുകൂടി സമയം ആവശ്യമാണ്. പഞ്ചായതില്‍ പത്തിലധികം പേര്‍ക്ക് നായ കടിയേറ്റ പ്രദേശം ഉണ്ടെങ്കില്‍ അതിനെ ഹോട് സ്പോടായാണ് കണക്കാക്കുന്നതെന്നും മന്ത്രി പറഞ്ഞു.

അതേസമയം സംസ്ഥാനത്ത് തെരുവുനായ ആക്രമണം അതിരൂക്ഷമായി തുടരുകയാണ്.

Keywords: If stray dogs bite more than ten people in a panchayath, the area will be declared as hotspot says minister, Thiruvananthapuram, News, Stray-Dog, Attack, Trending, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia