ആവശ്യമെങ്കില്‍ തിരഞ്ഞെടുപ്പില്‍ ലീഗുമായി സഹകരിക്കും: പി ഡി പി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മലപ്പുറം: (www.kvartha.com 08.10.2015)  തദ്ദേശ തിരഞ്ഞെടുപ്പില്‍ മുസ്‌ലിംലീഗുമായി ആവശ്യമെങ്കില്‍ സഹകരിക്കുമെന്ന് പി ഡി പി വര്‍ക്കിംഗ് ചെയര്‍മാന്‍ പൂന്തുറ സിറാജ്. പ്രാദേശിക തലത്തില്‍ ബി ജെ പി ഒഴികെയുള്ള സമാന മനസ്‌കരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് തീരുമാനം. പാര്‍ട്ടിയുടെ സജീവ സാന്നിധ്യമുള്ള എല്ലാ വാര്‍ഡുകളിലും മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എറണാകുളത്ത് അടുത്ത ദിവസം ചേരുന്ന പാര്‍ട്ടി യോഗത്തില്‍ സ്ഥാനാര്‍ഥി പട്ടിക തയ്യാറാക്കി മഅ്ദനിയുടെ അംഗീകാരം ലഭിച്ച ശേഷം പ്രസിദ്ധീകരിക്കും.

അബ്ദുന്നാസര്‍ മഅദനിയുടെ ആരോഗ്യം ദിനംപ്രതി വഷളായിക്കൊണ്ടിരിക്കുകയാണ്. വലത് കണ്ണിന്റെ കാഴ്ച പൂര്‍ണമായി നഷ്ടമായി. ഇടതു കണ്ണിന്റെ കാഴ്ച ശക്തി നാല്‍പത് ശതമാനമാണുള്ളത്. ഉടന്‍ ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടര്‍ പറഞ്ഞിരിക്കുന്നത്. ഇന്‍ജക്ഷന്‍ എടുത്താണ് ഇപ്പോള്‍ മഅ്ദനി കഴിയുന്നത്. ഒന്നര ലക്ഷം രൂപയാണ് ഇതിന് ചെലവ്.

ബാംഗ്ലൂര്‍ വിട്ട് പോകാന്‍ പാടില്ലെന്ന സുപ്രീം കോടതി നിര്‍ദേശമുള്ളതിനാല്‍ വിദഗ്ധ ചികിത്സക്കായി മറ്റ് ആശുപത്രികളെ സമീപിക്കാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്. ഇത് ഒഴിവാക്കി കിട്ടുന്നതിന് മഅ്ദനി സുപ്രീംകോടതിയില്‍ നല്‍കിയ ഹരജി ഈമാസം 12ന് പരിഗണിക്കാനിരിക്കുകയാണ്. മഅ്ദനിയുടെ വിഷയത്തില്‍ കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഉത്തര്‍ പ്രദേശിലെ ദാദ്രിയില്‍ മാട്ടിറച്ചി കഴിച്ചതിന് മുഹമ്മദ് അഖ്‌ലാക് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രധാന മന്ത്രി മൗനം വെടിയണമെന്നും സുപ്രീംകോടതി ഇടപെടലുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ പി ഡി പി വൈസ് ചെയര്‍മാന്‍ സുബൈര്‍ സബാഹി, ഐ എസ് എഫ് ജില്ലാ പ്രസിഡന്റ് ശഫീഖ് എന്നിവരും പങ്കെടുത്തു.

ആവശ്യമെങ്കില്‍ തിരഞ്ഞെടുപ്പില്‍ ലീഗുമായി സഹകരിക്കും: പി ഡി പി


Keywords: PDP, Kerala, IUML, Muslim League.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script