ഇടതുപക്ഷം വീണ്ടും അധികാരത്തില്‍ വന്നാല്‍ ക്ഷേമ പെന്ഷന് വര്‍ധിപ്പിക്കും; കോടിയേരി ബാലകൃഷ്ണന്
Mar 12, 2021, 13:57 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 12.03.2021) ഇടതുപക്ഷം വീണ്ടും അധികാരത്തില്‍ വന്നാല്‍ ക്ഷേമ പെന്ഷന് വര്‍ധിപ്പിക്കുമെന്നു സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്. എല്‍ഡിഎഫ് കഴക്കൂട്ടം നിയോജക മണ്ഡലം കേന്ദ്ര തെരഞ്ഞെടുപ്പ് കമിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമാനതകളില്ലാത്ത വികസനമാണ് സര്‍ക്കാര്‍ നടപ്പിലാക്കിയതെന്നു കോടിയേരി പറഞ്ഞു. അസാധ്യമായത് സാധ്യമാക്കി.
Keywords: If the Left comes to power again, the welfare pension will be increased; Kodiyeri Balakrishnan, Thiruvananthapuram, News, Politics, Pension, Assembly-Election-2021, Inauguration, Kodiyeri Balakrishnan, Kerala.
60 വയസുകഴിഞ്ഞ പെന്‍ഷനില്ലാത്ത എല്ലാവര്ക്കും എല്ലാ വീട്ടമ്മമാര്‍ക്കും പെന്ഷന് നല്‍കാനുള്ള പദ്ധതി എല്‍ഡിഎഫ് കൊണ്ടുവരും. വീടുകള്‍ സുരക്ഷിതമാക്കുകയാണ് എല്‍ഡിഎഫിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ദേശീയപാത വികസനത്തിനുള്ള തടസം മാറ്റി. തിരുവനന്തപുരം മുതല്‍ കാസര്‍കോടുവരെയുള്ള ജലപാത യാഥാര്‍ഥ്യമാക്കി. മറ്റുള്ള സംസ്ഥാനങ്ങളില്‍ സര്‍ക്കാരിനെ തകര്‍ത്തതുപോലെ ഇവിടെയും ചെയ്യാനാണ് കേന്ദ്ര ഏജന്‍സികള്‍ റാകി പറക്കുന്നത്. എന്നാല്‍ മറ്റു സംസ്ഥാനങ്ങളെ പോലെയല്ല കേരളം എന്ന് അവര്‍ ഓര്‍ക്കണം. ഈ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ സീറ്റ് മൂന്നക്കത്തിലേക്ക് എത്തിക്കാന്‍ പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Keywords: If the Left comes to power again, the welfare pension will be increased; Kodiyeri Balakrishnan, Thiruvananthapuram, News, Politics, Pension, Assembly-Election-2021, Inauguration, Kodiyeri Balakrishnan, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
