താന്‍ ഇപ്പോഴും മുസ്ലിം ലീഗില്‍ ആയിരുന്നെങ്കില്‍ ഒരിക്കലും മന്ത്രിയാകുമായിരുന്നില്ല: കെ.ടി ജലീല്‍
May 26, 2016, 09:47 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 26.05.2016) താന്‍ ഇപ്പോഴും മുസ്ലിം ലീഗിലായിരുന്നെങ്കില്‍ ഒരിക്കലും മന്ത്രിയാകുമായിരുന്നില്ലെന്ന് തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി കെ.ടി ജലീല്‍. ലീഗില്‍ നിന്ന് പോയതിനെ കുറെ പേര്‍ കളിയാക്കി. വിമര്‍ശിച്ചു. കഴിവ്‌കെട്ടവനെന്ന് വിലയിരുത്തി. എന്നാല്‍ സംസ്ഥാനത്തെ ഒരു വിഭാഗം ജനങ്ങള്‍ക്കും അവഗണിക്കപ്പെട്ടു എന്ന തോന്നല്‍ എല്‍ഡിഎഫ് ഭരണത്തില്‍ ഉണ്ടാകില്ലെന്നും ജലീല്‍ വ്യക്തമാക്കി.
മുസ്ലിം ലീഗില്‍ നിന്ന് രാജിവെച്ച കെ ടി ജലീല്‍ ലീഗിന്റെ ഏറ്റവും വലിയ നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയെ കുറ്റിപ്പുറത്ത് പരാജയപ്പെടുത്തിയാണ് ആദ്യമായി നിയമസഭയിലെത്തിയത്. കുഞ്ഞാലിക്കുട്ടിയെ പരാജയപ്പെടുത്തിയതോടെ കേരളം ജലീലിനെ ഉറ്റു നോക്കി.
പിന്നീട് രണ്ട് തവണ തവനൂരില്‍ നിന്ന് വിജയിച്ചു. മൂന്നാമത്തെ വിജയത്തോടെ ജലീല്‍ മന്ത്രിയാകുമെന്ന് എല്ലാവരും പറഞ്ഞു. സ്വതന്ത്രനെ മന്ത്രിയാക്കില്ലെന്ന് ഒരുവിഭാഗം പറഞ്ഞെങ്കിലും ജനങ്ങളുടെ ആഗ്രഹം പോലെ സി പി എം ജലീലിന് മന്ത്രിസ്ഥാനം നല്‍കി.
Keywords: Thiruvananthapuram, Kerala, Muslim-League, Muslim-youth-League, K.T Jaleel, Minister, CPM, LDF, Pinarayi vijayan, Government, Malappuram.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.