Police | മുഖ്യമന്ത്രി തിരിച്ചെത്തിയാല്‍ സംസ്ഥാന പൊലീസില്‍ അടിമുടി അഴിച്ചുപണി: സേനയുടെ പ്രവര്‍ത്തനം ദുര്‍ബലമെന്ന് സി പി എമിനുള്ളിലും വിമര്‍ശനം

 


കണ്ണൂര്‍: (www.kvartha.com) സംസ്ഥാന പൊലീസ് സേനയുടെ പ്രവര്‍ത്തനം തൃപ്തികരമല്ലെന്ന് സി പി എം സംസ്ഥാന സെക്രടേറിയറ്റില്‍ വിമര്‍ശനമുയര്‍ന്നതിനെ തുടര്‍ന്ന് മുഖ്യമന്ത്രി വിദേശ പര്യടനം കഴിഞ്ഞുവന്നാല്‍ പൊലീസ്സേനയില്‍ അടിമുടി അഴിച്ചു പണിയുണ്ടായേക്കും. സംസ്ഥാനത്തെ രണ്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ കേന്ദ്ര ഡെപ്യൂടേഷനിലേക്ക് വിട്ടുകൊടുക്കാന്‍ ധാരണയായിട്ടുണ്ട്.

ക്രമസമാധാന ചുമതലയുള്ള എ ഡി ജി പി വിജയ് സാഖറെയും ഐ ജി അശോക് യാദവുമാണ് കേന്ദ്ര ഡെപ്യൂടേഷനിലേക്ക് പോകുന്നത്. വിജയ് സാഖറെയ്ക്ക് ദേശീയ അന്വേഷണ ഏജന്‍സിയിലേക്കാണ് നിയമനം. അഞ്ചുവര്‍ഷത്തേക്കാണ് ഇദ്ദേഹത്തിന് എന്‍ ഐ എ നിയമനം നല്‍കിയിരിക്കുന്നത്. എ ഡി ജി പി വിജയ് സാഖറെയെ സംസ്ഥാന സര്‍വീസില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍കാര്‍ ചീഫ് സെക്രടറിക്ക് കത്തയച്ചിട്ടുണ്ട്.

കഴിഞ്ഞ ഒന്നരവര്‍ഷമായി ക്രമസമാധാന ചുമതലയുള്ള എ ഡി ജി പിയാണ് സാഖറെ. ഇന്റലിജന്‍സ് ഐ ജി അശോക് യാദവിന് ബി എസ് എഫിലേക്കാണ് നിയമനം. വിജയ് സാഖറെ കേന്ദ്ര ഡെപ്യൂടേഷനിലേക്ക് പോകുന്നതോടെയാണ് സംസ്ഥാന പൊലീസ് സേനയില്‍ അടിമുടി അഴിച്ചു പണിക്ക് ആഭ്യന്തരവകുപ്പ് ഒരുങ്ങുന്നത്. സംസ്ഥാന പൊലീസ് മേധാവിക്ക് താഴെ നിരവധി ഉദ്യോഗസ്ഥര്‍ സേനയിലുണ്ട്.

എ ഡി ജി പി മനോജ് എബ്രഹാമാണ് നിലവില്‍ വിജിലന്‍സ് മേധാവി. ടി ശ്രീജിത് വിജിലന്‍സ് ട്രാന്‍സ്പോര്‍ട് കമിഷണറാണ്. കെ പത്മകുമാര്‍ പൊലീസ് ആസ്ഥാനത്തും ശെയ്ഖ് ദാര്‍വേശ് സാഹേബ് ക്രൈംബ്രാഞ്ചിലും കെ വിനോദ്കുമാര്‍ ഇന്റലിജന്‍സിലും എം ആര്‍ അജിത് കുമാര്‍ മനുഷ്യാവകാശ കമിഷനിലും ബല്‍റാംകുമാര്‍ ഉപാധ്യായ പരിശീലന വിഭാഗത്തിലുമാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്.

ടോമിന്‍ തച്ചങ്കേരി, മഹിപാല്‍ സിങ്, ബി സന്ധ്യ എന്നിവരെയും ഉന്നത സ്ഥാനങ്ങളിലേക്ക് പരിഗണിച്ചേക്കും. തലശേരി എ സി പി നിതിന്‍ രാജിനെയും ഡി വൈ എസ് പി വിഷ്ണുവിനെയും പ്രമോഷന്‍ നല്‍കി എസ് പിമാരാക്കാനും സാധ്യതയുണ്ട്. 

Police | മുഖ്യമന്ത്രി തിരിച്ചെത്തിയാല്‍ സംസ്ഥാന പൊലീസില്‍ അടിമുടി അഴിച്ചുപണി: സേനയുടെ പ്രവര്‍ത്തനം ദുര്‍ബലമെന്ന് സി പി എമിനുള്ളിലും വിമര്‍ശനം

മുഖ്യമന്ത്രിയുടെ പൊളിറ്റികല്‍ സെക്രടറിയായി പി ശശി വന്നതിനു ശേഷം പാര്‍ടിക്ക് താല്‍പര്യമുള്ളവരെ മാത്രമാണ് ഉന്നത സ്ഥാനങ്ങളില്‍ പരിഗണിക്കുന്നത്. അതുകൊണ്ടു തന്നെ ഉന്നത സ്ഥാനത്തേക്ക് നിയോഗിക്കേണ്ടവരുടെ ലിസ്റ്റ് പാര്‍ടി സംസ്ഥാന സെക്രടറിയുടെയും മുഖ്യമന്ത്രിയുടെയും അനുമതിക്കു ശേഷം മാത്രമേ ചര്‍ചയിലൂടെ പുതിയ പദവികള്‍ തീരുമാനിക്കുകയുള്ളൂ.

എന്നാല്‍ ആഭ്യന്തരവകുപ്പില്‍ അമിതമായ രാഷ്ട്രീയ ഇടപെടലുകള്‍ സേനയുടെ ആത്മവീര്യം ചോര്‍ത്തിയെന്ന അതൃപ്തി മുതിര്‍ന്ന ഐ പി എസ് ഉദ്യോഗസ്ഥരില്‍ പലര്‍ക്കുമുണ്ട്. കേന്ദ്ര ഡെപ്യൂടേഷനായി ശ്രമിച്ചു കേരളം വിടാനാണ് ഇതില്‍ പലരും രഹസ്യമായി ശ്രമിക്കുന്നത്.

Keywords:  If the Chief Minister returns, the state police will be reshuffled, the state police will be changed, Kannur, News, Police, Kerala, Chief Minister, Letter, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia