Ramya Haridas | സിപിഎമിനെ കേന്ദ്രസര്‍കാര്‍ നിരോധിച്ചാല്‍ ആദ്യം പ്രതികരിക്കുക കോണ്‍ഗ്രസായിരിക്കുമെന്ന് രമ്യ ഹരിദാസ് എംപി
Nov 19, 2022, 20:57 IST
പാനൂര്‍: (www.kvartha.com) കേന്ദ്രസര്‍കാരും പ്രധാനമന്ത്രി നരേന്ദ്രമോദിയും സിപിഎമിനെ നിരോധിക്കണമെന്ന് എപ്പോഴെങ്കിലും തീരുമാനിച്ചാല്‍ അതിനെതിരെ ആദ്യം പ്രതികരിക്കുന്നത് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസുമായിരിക്കുമെന്ന് രമ്യ ഹരിദാസ് എംപി പറഞ്ഞു. കോടിയേരി ബ്ലോക് കോണ്‍ഗ്രസ് കമിറ്റി ചമ്പാട് അരയാക്കൂലിലെ ചോതാവൂര്‍ ഹയര്‍ സെക്കകന്‍ഡറി സ്‌കൂള്‍ പരിസരത്ത് സംഘടിപ്പിച്ച ഇന്ദിരാജി അനുസ്മരണ യോഗവും പ്രവര്‍ത്തന കണ്‍വെന്‍ഷനും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എംപി.
എതിര്‍ക്കുന്നവരെയും ചേര്‍ത്തു നിര്‍ത്തുന്നതാണ് കോണ്‍ഗ്രസ് നിലപാട്. രാജ്യത്തിനു വേണ്ടി ജീവന്‍ ബലിയര്‍പിച്ചവരുടെ പ്രസ്ഥാനമാണ്. ഇന്ദിരാ പ്രിയദര്‍ശിനിയും രാജീവ് ഗാന്ധിയും രാജ്യത്തിനുവേണ്ടിയാണ് ജീവന്‍ ബലിയര്‍പിച്ചത്. നിരവധി സ്വാതന്ത്ര സമര സേനാനികള്‍ രാജ്യത്തിനു വേണ്ടി ജീവന്‍ നല്‍കിയവരാണ്. ബിജെപിക്കോ പിണറായി വിജയന്റെ സിപിഎമിനോ ഇത് പറയാനാവില്ലെന്നും രമ്യ ഹരിദാസ് കൂട്ടിച്ചേര്‍ത്തു.
ബ്ലോക് പ്രസിഡണ്ട് വിസി പ്രസാദ് അധ്യക്ഷത വഹിച്ചു. കെപിസിസി മെമ്പര്‍ വി രാധാകൃഷ്ണന്‍ മാസ്റ്റര്‍, വിഎന്‍ ജയരാജ്, ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി പ്രസിഡണ്ട് കെപി സാജു എന്നിവര്‍ സംസാരിച്ചു. അഡ്വ. സിവി അരുണ്‍, എന്‍കെ പ്രേമന്‍, വി ദിവാകരന്‍ മാസ്റ്റര്‍, പി ഭരതന്‍, സിപി പ്രസില്‍ ബാബു, കെഎം പവിത്രന്‍ മാസ്റ്റര്‍, ടിപി വസന്ത, സന്ദീപ് കെഎം, പി ദിനേശന്‍, എം ഉദയന്‍, എംപി പ്രമോദ് നേതൃത്വം നല്‍കി.

Keywords: Latest-News, Kerala, Kannur, Top-Headlines, Poltics, Political-News, Congress, BJP, CPM, Ramya Haridas MP, If central government bans CPM, Congress will be the first to react, says Ramya Haridas MP.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.