ഇടുക്കി: (KVARTHA) പൈനാവില്‍ ഇടിമിന്നലേറ്റ് അച്ഛനും മകനും പരുക്കേറ്റു. ഇടുക്കി കരുണാപുരത്ത് തിങ്കളാഴ്ച രാത്രിയോടെയായിരുന്നു അപകടം. തേഡ്ക്യാംപ് മൂലശ്ശേരില്‍ സുനില്‍കുമാറിനും മകന്‍ ശ്രീനാഥിനുമാണ് പരുക്കേറ്റത്.
ഇരുവരേയും ആദ്യം താലൂക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പരുക്ക് സാരമുള്ളതിനാല്‍ തേനി മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. രണ്ടുപേര്‍ക്കും തലയ്ക്കും കാലിനും മുറിവേല്‍ക്കുകയായിരുന്നു. കഴിഞ്ഞരാത്രിയില്‍ പ്രദേശത്ത് ശക്തമായ മഴയും ഇടിമിന്നലുമാണ് ഉണ്ടായത്. കനത്ത മഴയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്താകെ ഇടിമിന്നല്‍ ജാഗ്രതാനിര്‍ദേശം നല്‍കിയിരുന്നു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.