Delivery | പ്രസവവേദന വന്നപ്പോള്‍ കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കാനായില്ല; ആദിവാസി യുവതി ആംബുലന്‍സില്‍ പ്രസവിച്ചു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഇടുക്കി: (www.kvartha.com) പ്രസവവേദനയെ തുടര്‍ന്ന് അടിമാലിയില്‍ ആശുപത്രിയില്‍ പോകുന്ന വഴി ആദിവാസി യുവതി ആംബുലന്‍സില്‍ പ്രസവിച്ചു. മാമലക്കണ്ടം ഇളമ്പളാശ്ശേരി ആദിവാസികുടിയിലെ മാളുവാണ് രാവിലെ ആംബുലന്‍സില്‍ പ്രസവിച്ചത്. 

പ്രസവവേദന അനുഭവപ്പെട്ട യുവതിയെ വാഹനസൗകര്യം ലഭിക്കാത്തതിനെ തുടര്‍ന്ന് കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിക്കാന്‍ കഴിഞ്ഞില്ല. ആദിവാസി കുടിയില്‍ നിന്ന് ഏറ്റവും അടുത്തുള്ള അടിമാലി താലൂക് ആശുപത്രിയിലേക്ക് 30 കിലോമീറ്ററിലധികം ദൂരമുണ്ട്. ആംബുലന്‍സ് വിളിച്ചെങ്കിലും കിട്ടാതിരുന്നതിനാല്‍ ആദിവാസി കുടിയില്‍ നിന്ന് പാതിവഴിവരെ എത്തിച്ചത് ജീപിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. 
Aster mims 04/11/2022

തുടര്‍ന്നാണ് അവിടെ നിന്നും ആംബുലന്‍സ് ലഭിച്ചത്. എന്നാല്‍, ആശുപത്രിയിലേക്ക് എത്തുന്നതിന് മുന്‍പ് യുവതി പാതിവഴിയില്‍ പ്രസവിക്കുകയായിരുന്നു. ആംബുലന്‍സില്‍ യുവതിയുടെ ഭര്‍ത്താവും ആംബുലസ് ഡ്രൈവറും മാത്രമേ ഉണ്ടായിരുന്നുള്ളു. വൈകാതെ ആശുപത്രിയിലെത്തിച്ച അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. ആംബുലന്‍സ് ഡ്രൈവറുടെ സമയോചിതമായ ഇടപെടലാണ് അമ്മയുടെയും കുഞ്ഞിന്റെയും ജീവന്‍ രക്ഷിച്ചതെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറഞ്ഞു.

Delivery | പ്രസവവേദന വന്നപ്പോള്‍ കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കാനായില്ല; ആദിവാസി യുവതി ആംബുലന്‍സില്‍ പ്രസവിച്ചു


Keywords:  News, Kerala, Kerala-News, Regional-News, Idukki, Tribal Woman, Pregnant, New Child, Birth, Ambulance, Idukki: Tribal Woman Gives Birth in Ambulance. 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia