Food Poison | ഇടുക്കിയില്‍ ഷവര്‍മ കഴിച്ചതിന് പിന്നാലെ ഒരു കുടുംബത്തിലെ 7 വയസുകാരനടക്കം 3 പേര്‍ക്ക് ദേഹാസ്വാസ്ഥ്യം; വയറിളക്കവും ഛര്‍ദിയും അനുഭവപ്പെട്ടവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; ഹോടെല്‍ പൂട്ടിച്ചു
Jan 7, 2023, 18:07 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഇടുക്കി: (www.kvartha.com) നെടുങ്കണ്ടത്ത് ഷവര്‍മ കഴിച്ചതിന് പിന്നാലെ ഒരു കുടുംബത്തിലെ ഏഴ് വയസുകാരനടക്കം മൂന്ന് പേര്‍ക്ക് ദേഹാസ്വാസ്ഥ്യം. വയറിളക്കവും ഛര്‍ദിയും അനുഭവപ്പെട്ട നെടുങ്കണ്ടം പാറക്കൂടില്‍ ബിപിന്‍ പി മാത്യു (39), മാതാവ് ലിസി മത്തായി (56), ബിപിന്റെ മകന്‍ മാത്യു ബിപിന്‍ (7) എന്നിവരാണ് ചികിത്സ തേടിയത്.
ജനുവരി ഒന്നിന് ഉച്ചകഴിഞ്ഞാണ് ബിപിന്‍ ഷവര്‍മ ഓര്‍ഡര്‍ ചെയ്തത്. ഹോടെലിലെ ഡെലിവറി ബോയ് ഷവര്‍മ വീട്ടിലെത്തിച്ചു. രാത്രിയോടെ മൂവര്‍ക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നുവെന്നാണ് പരാതി.
കടുത്ത പനി ബാധിച്ചതിനെ തുടര്‍ന്ന് ഏഴുവയസുകാരനെ നെടുങ്കണ്ടം താലൂക് ആശുപത്രിയില്‍ എത്തിച്ചു. മരുന്നു നല്‍കിയെങ്കിലും പനി കുറഞ്ഞില്ല. മറ്റുള്ളവര്‍ക്കും അസ്വസ്ഥതകള്‍ കൂടിയതോടെ മൂവരും ആശുപത്രിയില്‍ ചികിത്സ തേടി.
നെടുങ്കണ്ടത്തെ കോളജില്‍ അധ്യാപകനാണ് ബിപിന്‍. പരിശോധനയില്‍ ഷവര്‍മയില്‍ നിന്നുണ്ടായ ഭക്ഷ്യവിഷബാധയെന്ന് കണ്ടെത്തിയതോടെ ബിപിന്‍ ആരോഗ്യ വകുപ്പിന് പരാതി നല്‍കി. ഭക്ഷ്യവിഷബാധയേറ്റതോടെ ആശുപത്രി അധികൃതരും ആരോഗ്യവകുപ്പിന് റിപോര്‍ട് ചെയ്തു.
പരാതിയെ തുടര്‍ന്ന് നെടുങ്കണ്ടം കിഴക്കേകവലക്ക് സമീപം പ്രവര്‍ത്തികുന്ന ക്യാമല്‍ റസ്റ്ററന്റ് ആരോഗ്യവകുപ്പ് അടപ്പിച്ചു. ഹോടെല്‍ പരിസരം വൃത്തിഹീനമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
ഹോടെലിന് പഞ്ചായത് ലൈസന്‍സ്, ജീവനക്കാര്‍ക്ക് ഹെല്‍ത് കാര്‍ഡ് എന്നിവയില്ലെന്ന് പരിശോധനയില്‍ കണ്ടെത്തി. ഈ സാഹചര്യത്തിലാണ് ഹോടെല്‍ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം നല്‍കിയതെന്ന് അധികൃതര്‍ അറിയിച്ചു.
മെഡികല്‍ ഓഫിസര്‍ ഡോ. അരുണ്‍, ഹെല്‍ത് ഇന്‍സ്‌പെക്ടര്‍ എസ് അമ്പാന്‍, ആര്‍ സന്തോഷ്, കെ പി മഞ്ജു, കെ ശശി പ്രസാദ്, പി എസ് ദിവ്യ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തി ഹോടെല്‍ പൂട്ടാന്‍ നോടീസ് നല്‍കിയത്.
Keywords: News,Kerala,State,Idukki,Food,Health,Health & Fitness,Top-Headlines,Trending,hospital,Treatment,Complaint,Hotel, Idukki: Three people from family are hospitalised after food poisoning
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

