Encroachment Evacuation | മൂന്നാറില്‍ കയ്യേറ്റഭൂമിയായ 5 ഏകര്‍ ഏലത്തോട്ടം ഒഴിപ്പിച്ചു; കെട്ടിടങ്ങളും സീല്‍ ചെയ്തു
Oct 19, 2023, 10:06 IST
ഇടുക്കി: (KVARTHA) മൂന്നാറില്‍ ദൗത്യ സംഘം വീണ്ടും കയ്യേറ്റം ഒഴിപ്പിക്കല്‍ നടപടി ആരംഭിച്ചു. ആനയിറങ്കല്‍, ചിന്നക്കനാല്‍ മേഖലകളിലെ കയ്യേറ്റമാണ് ഒഴിപ്പിക്കുന്നത്. ചിന്നക്കനാലില്‍ 5 ഏകര്‍ കയ്യേറ്റം ഒഴിപ്പിച്ചു. ജില്ലാ കലക്ടര്‍ കോടതിയില്‍ നല്‍കിയ റിപോര്‍ടില്‍ ഉള്‍പെട്ട കയ്യേറ്റ സ്ഥലത്തെ ഏലത്തോട്ടമാണ് ഒഴിപ്പിച്ചത്. ഒഴിപ്പിച്ച സ്ഥലത്ത് ദൗത്യസംഘം സര്‍കാര്‍ വക ഭൂമിയെന്ന ബോര്‍ഡും സ്ഥാപിച്ചു.
തഹസില്‍ദാറുടെ നേതൃത്വത്തിലെത്തിയ സംഘം അതിരാവിലെയാണ് കയ്യേറ്റമൊഴിപ്പിച്ചത്. ഇവിടുത്തെ കെട്ടിടങ്ങളും ഉദ്യോഗസ്ഥ സംഘം സീല്‍ ചെയ്തു. മറ്റു സ്ഥലങ്ങളില്‍ ഒഴിപ്പിക്കല്‍ വ്യാഴാഴ്ച ഇല്ലെന്ന് റവന്യു സംഘം അറിയിച്ചു.
ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് അപ്രതീക്ഷിത ഒഴിപ്പിക്കല്‍ നടപടികളിലേക്ക് കടന്നത്. എന്നാല്‍ ദൗത്യസംഘത്തിന് നേരെ കര്‍ഷകരുടെ പ്രതിഷേധം ശക്തമായി. വന്‍കിടക്കാരെ ഒഴിപ്പിക്കാതെ ചെറുകിട കര്‍ഷകര്‍ക്ക് നേരെയാണ് കയ്യേറ്റം നടക്കുന്നതെങ്കില്‍ അനുവദിക്കാനാകില്ലെന്ന് നിലപാടിലാണ് കര്‍ഷകര്‍.
കളക്ടറുടെ പട്ടികയില്‍ 7 റിസോര്‍ടുകളാണ് കയ്യേറ്റ ഭൂമിയില്‍ അനധികൃതമായി കെട്ടിപ്പൊക്കിയത്. ആനവരട്ടി വില്ലേജ്, കെ ഡി എച്, പള്ളിവാസല്‍, കീഴാന്തൂര്‍, ചിന്നക്കനാല്‍ എന്നിവിടങ്ങളിലായി 50 ലധികം വന്‍കിട നിര്‍മാണങ്ങളാണ് ഏകര്‍ കണക്കിന് കയ്യേറ്റം ഭൂമിയില്‍ നടന്നിരിക്കുന്നത്.
കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനായി നേരത്തെ സ്പെഷ്യല്‍ താലൂക് ഓഫീസ് മൂന്നാറില്‍ പ്രവര്‍ത്തിച്ചിരുന്നു. ഇത് പിന്നീട് ദേവികുളത്തേക്ക് മാറ്റിയത് പോലും അട്ടിമറിയുടെ ഭാഗമാണെന്ന് ആരോപണമുണ്ട്. കലക്ടര്‍ ഹൈകോടതിയില്‍ നല്‍കിയ റിപോര്‍ടില്‍ മൂന്നാര്‍ മേഖലയിലെ മൊത്തം കയ്യേറ്റം 390 ഏകര്‍ മാത്രമാണ്.
എന്നാല്‍ ലിസ്റ്റില്‍ ഉള്‍പെടാത്ത നിരവധി കയ്യേറ്റങ്ങളും 50ലധികം അനധികൃത വന്‍കിട കെട്ടിടങ്ങളും മൂന്നാറിലുണ്ടെന്നാണ് ആരോപണം. പട്ടയം പോലുമില്ലാത്ത സ്ഥലത്ത് കെട്ടിപ്പൊക്കിയിരിക്കുന്നത് നിരവധി കെട്ടിടങ്ങളാണെന്നും ഈ കയ്യേറ്റങ്ങള്‍ കലക്ടറുടെ ലിസ്റ്റില്‍ നിന്ന് എങ്ങനെ ഒഴിവായി എന്നും പ്രദേശവാസികള്‍ ആരോപിക്കുന്നു.
Keywords: News, Kerala, Kerala-News, Idukki-News, Malayalam-News, Idukki News, Chinnakanal News, Munnar News, Task Force, Started, Encroachment, Evacuation, Illegal Land, Property, Government, Idukki: Task Force started encroachment evacuation at Chinnakanal, Munnar.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.