Accidental Death | മലയാറ്റൂര്‍ തീര്‍ഥാടനം കഴിഞ്ഞ് മടങ്ങി വരുന്നതിനിടെ അപകടം; കാറും കെഎസ്ആര്‍ടിസിയും കൂട്ടിയിടിച്ച് 6 വയസുകാരിക്ക് ദാരുണാന്ത്യം

 


ഇടുക്കി: (KVARTHA) കാറും കെഎസ്ആര്‍ടിസിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആറ് വയസുകാരിക്ക് ദാരുണാന്ത്യം. ചേറ്റുകുഴിയിലാണ് സംഭവം. അപകടത്തില്‍ അഞ്ചംഗ കുടുംബത്തിന് പരുക്കേറ്റു. കമ്പംമെട്ട് കാട്ടേഴത്ത് എബിയുടെ മകള്‍ ആമിയാണ് മരിച്ചത്. എബിയുടെ ബന്ധുക്കളാണ് കാറിലുണ്ടായിരുന്നത്.

ഞായറാഴ്ച (24.03.2024) രാവിലെ ഏഴ് മണിയോടെയാണ് ദാരുണമായ അപകടമുണ്ടായത്. അപകടത്തില്‍ പരുക്കേറ്റ എബിയുടെ നില ഗുരുതരമാണെന്നാണ് വിവരം. അച്ഛന്‍ തങ്കച്ചന്‍, അമ്മ മോളി, ഭാര്യ അമ്മു, മൂന്ന് വയസുളള കുട്ടി എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. ഇവരുടെ പരുക്ക് ഗുരുതരമല്ല.

Accidental Death | മലയാറ്റൂര്‍ തീര്‍ഥാടനം കഴിഞ്ഞ് മടങ്ങി വരുന്നതിനിടെ അപകടം; കാറും കെഎസ്ആര്‍ടിസിയും കൂട്ടിയിടിച്ച് 6 വയസുകാരിക്ക് ദാരുണാന്ത്യം

മലയാറ്റൂര്‍ തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങി വരികയായിരുന്ന സംഘം സഞ്ചരിച്ച കാറും ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. വാഹനത്തിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. പരുക്കേറ്റവര്‍ സമീപത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്.

Keywords: News, Kerala, Kerala-News, Accident-News, Malayalam-News, Idukki News, Car, KSRTC, Accident, Road, Child, Family, Accidental Death, Injured, Treatment, Hospital, Hit, Return, Malayattoor, Pilgrimage, Idukki: Six year old died as car hit ksrtc bus while returning from Malayattoor.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia