Accidental Death | ബസും ബൈകും കൂട്ടിയിടിച്ച് തീ പടര്‍ന്നു; ഇരുചക്രവാഹന യാത്രക്കാരനായ പൊലീസുകാരന്‍ വെന്തുമരിച്ചു

 


കുമളി: (www.kvartha.com) ബസും ബൈകും കൂട്ടിയിടിച്ച് തീ പടര്‍ന്ന് ഇരുചക്രവാഹന യാത്രക്കാരനായ പൊലീസുകാരന്‍ പൊള്ളലേറ്റ് മരിച്ചു. ചിന്നമന്നൂര്‍ പൊലീസ് സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ കമ്പം മാലയമ്മാപുരം സ്വദേശി രാമകൃഷ്ണന്‍ (40) ആണ് മരിച്ചത്.

ഇടിയുടെ ആഘാതത്തില്‍ ബസും തീപ്പിടിച്ച് കത്തിനശിച്ചു. ബസ് യാത്രക്കാര്‍ ഇറങ്ങി ഓടിയതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. തിങ്കളാഴ്ച രാത്രി കമ്പം-തേനി റോഡില്‍ ഉത്തമപാളയത്തിന് സമീപമാണ് അപകടം നടന്നത്. 

രാമകൃഷ്ണന്‍ ജോലി കഴിഞ്ഞ് ബൈകില്‍ വീട്ടിലേക്ക് മടങ്ങുമ്പോള്‍ കമ്പത്തുനിന്ന് ബെംഗ്‌ളൂറിലേക്ക് പോവുകയായിരുന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ബൈക് ബസിനടിയിലേക്ക് ഇടിച്ചുകയറിയതോടെ തീ പടര്‍ന്നു. അഗ്‌നിരക്ഷാസേനയെത്തിയാണ് തീയണച്ചത്. രാമകൃഷ്ണന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലായിരുന്നു.

Accidental Death | ബസും ബൈകും കൂട്ടിയിടിച്ച് തീ പടര്‍ന്നു; ഇരുചക്രവാഹന യാത്രക്കാരനായ പൊലീസുകാരന്‍ വെന്തുമരിച്ചു


Keywords:  News, Kerala, Kerala-News, Accident-News, Idukki, Policeman, Died, Kumily, Tragic Accident, Idukki: Policeman Died in Fiery Collision with Bus at Kumily.


 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia