Attack | അടിമാലിയില്‍ ജാതിക്ക മോഷ്ടിച്ചെന്ന പരാതി നല്‍കിയതിന് പിന്നാലെ വയോധികന്‍ വെട്ടേറ്റ് ഗുരുതരാവസ്ഥയില്‍; സഹോദരപുത്രനെ പൊലീസ് കസ്റ്റഡിയിലെടുത്തു

 


ഇടുക്കി: (www.kvartha.com) അടിമാലിയില്‍ ജാതിക്ക മോഷ്ടിച്ചെന്ന പരാതി നല്‍കിയതിന് പിന്നാലെ വയോധികന്‍ വെട്ടേറ്റ് ഗുരുതരാവസ്ഥയില്‍. പനംകുട്ടി ഇഞ്ചത്തൊട്ടി മലേപ്പറമ്പില്‍ മാത്യുവിനാണ് (72) പരുക്കേറ്റത്. സംഭവത്തില്‍  ഇദ്ദേഹത്തിന്റെ സഹോദരപുത്രന്‍ ഷൈജു (45)വിലെ പൊലീസ് കസ്റ്റഡിയിലെടുത്തു.

വയോധികനെ വാക്കത്തികൊണ്ട് വെട്ടി പരുക്കേല്‍പിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. സാരമായി പരുക്കേറ്റ മാത്യുവിനെ അടിമാലി താലൂക് ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്കുശേഷം കോട്ടയം മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

പൊലീസ് പറയുന്നത്: വെള്ളിയാഴ്ച (28.07.2023) രാവിലെയാണ് ആക്രമണം നടന്നത്. മാത്യുവിന്റെ വീടിന് സമീപത്തുനിന്ന് ഒരാഴ്ച മുന്‍പ് ജാതിക്ക മോഷണം പോയിരുന്നു. ഷൈജുവാണ് ജാതിക്ക മോഷ്ടിക്കുന്നതെന്ന് കാണിച്ച് മാത്യു വെള്ളത്തൂവല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. തുടര്‍ന്ന് ഇരുവരെയും സ്റ്റേഷനില്‍ വിളിച്ചു വരുത്തി പ്രശ്‌നം ഒത്തുതീര്‍പ്പാക്കിയിരുന്നു. 

എന്നാല്‍ കഴിഞ്ഞ ദിവസം വീണ്ടും ഷൈജു ജാതിക്ക മോഷ്ടിച്ചു. ഇതു സംബന്ധിച്ച് മാത്യുവിന്റെ മകന്‍ വെള്ളിയാഴ്ച (28.07.2023) രാവിലെ സ്റ്റേഷനില്‍ പരാതി നല്‍കി. പിന്നീട് ഷൈജു വാക്കത്തിയുമായി വീട്ടിലെത്തി മാത്യുവിനെ വെട്ടുകയായിരുന്നു. ബഹളം കേട്ടെത്തിയ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്നാണ് മാത്യുവിനെ അടിമാലി താലൂക് ആശുപത്രിയില്‍ എത്തിച്ചത്. ഷൈജു വെള്ളത്തൂവല്‍ പൊലീസ് സ്റ്റേഷനില്‍ വിവിധ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്.

Attack | അടിമാലിയില്‍ ജാതിക്ക മോഷ്ടിച്ചെന്ന പരാതി നല്‍കിയതിന് പിന്നാലെ വയോധികന്‍ വെട്ടേറ്റ് ഗുരുതരാവസ്ഥയില്‍; സഹോദരപുത്രനെ പൊലീസ് കസ്റ്റഡിയിലെടുത്തു


Keywords:  News, Kerala, Kerala-News, Local-News, Regional-News, Idukki, Old Man, Hospitalized, Attack, Idukki: Old Man Hospitalized in Serious Condition After Attack.


 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia