Measurement Issue | അളവുകളില്‍ അപാകത; വീടുകളിലും സ്ഥാപനങ്ങളിലും ഉയര്‍ത്താന്‍ വിതരണം ചെയ്ത ഒരു ലക്ഷത്തിലധികം പതാകകള്‍ തിരികെ വാങ്ങി കുടുംബശ്രീ
Aug 12, 2022, 15:30 IST
ADVERTISEMENT
ഇടുക്കി: (www.kvartha.com) ഇന്‍ഡ്യയുടെ 75-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ജില്ലയിലെ വീടുകളിലും സ്ഥാപനങ്ങളിലും ഉയര്‍ത്താന്‍ വിതരണം ചെയ്ത ദേശീയ പതാകകള്‍ കുടുംബശ്രീ തിരികെ വാങ്ങി. അളവുകളില്‍ നിബന്ധന പാലിക്കാതെയുള്ള പതാകകളാണ് തിരികെ വാങ്ങിയത്. തെറ്റു കണ്ടെത്തിയതിനെ തുടര്‍ന്ന് 100000 ലധികം പതാകകള്‍ തിരികെ വാങ്ങി.
ആദ്യഘട്ടമായി ഒരു 120000 പതാകകള്‍ എത്തിച്ചു. കലക്ടറേറ്റില്‍ വിതരണ ഉദ്ഘാടനവും നടത്തി. ഇതു കഴിഞ്ഞപ്പോഴാണ് അളവിലെ വ്യത്യാസം കണ്ടെത്തിയത്. തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ വഴി സ്‌കൂളുകളില്‍ വിതരണം ചെയ്യാന്‍ 200000 ലധികം പതാകകള്‍ക്കാണ് കുടുംബശ്രീക്ക് ഓര്‍ഡര്‍ ലഭിച്ചത്.
തുന്നലുകള്‍ കൃത്യമല്ല. ഓരോ നിറത്തിനും ഓരോ വലിപ്പം. 30 രൂപയാണ് പതാകയ്ക്ക് തദ്ദേശ സ്ഥാപനങ്ങളില്‍ നിന്ന് ഈടാക്കിയത്. പുതിയ പതാക രണ്ടു ദിവസം കൊണ്ട് എവിടെ നിന്ന് കണ്ടെത്തുമെന്നറിയാതെ വിഷമത്തിലാണ് ഓര്‍ഡര്‍ നല്‍കിയവര്‍. വിവിധ പഞ്ചായത്തുകളിലെത്തിച്ച പതാകകള്‍ തിരികെ വാങ്ങിയതിനൊപ്പം പണവും തിരികെ നല്‍കി.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

