Found Dead | ഭര്‍ത്താവ് മരിച്ചിട്ട് 5 മാസം; 'പിന്നാലെ പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കി'

 


ഇടുക്കി: (KVARTHA) തോപ്രാംകുടിയില്‍ പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം മാതാവ് ജീവനൊടുക്കിയതായി പൊലീസ്. തോപ്രാംകുടി സ്‌കൂള്‍ സിറ്റി പുത്തന്‍പുരയ്ക്കല്‍ ഡീനു ലൂയിസും (35) ഏഴ് മാസം പ്രായമായ കുഞ്ഞുമാണ് മരിച്ചത്. അഞ്ച് മാസം മുന്‍പാണ് ഡീനുവിന്റെ ഭര്‍ത്താവ് ലൂയിസ് ആത്മഹത്യ ചെയ്തത്.


Found Dead | ഭര്‍ത്താവ് മരിച്ചിട്ട് 5 മാസം; 'പിന്നാലെ പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കി'



വ്യാഴാഴ്ച (01.02.2024) രാവിലെ ഡീനുവിനെയും കുഞ്ഞിനെയും ബന്ധുക്കള്‍ അവശനിലയില്‍ കണ്ടെത്തിയതോടെ ഇടുക്കി മെഡികല്‍ കോളജിലേക്ക് കൊണ്ടുപോവുകയായിരുന്നു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും ഇരുവരും മരിച്ചിരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

ഡീനുവിന് മാനസിക വെല്ലുവിളിയുണ്ടായിരുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു. അഞ്ച് മാസം മുന്‍പ് ജീവനൊടുക്കിയ ഭര്‍ത്താവ് ലൂയിസിനും മാനസിക പ്രശ്‌നങ്ങള്‍ നേരിട്ടതായാണ് പ്രദേശവാസികള്‍ പറയുന്നത്. സംഭവത്തില്‍ അമ്മയുടെയും കുഞ്ഞിന്റെയും മരണവുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്തു.

Keywords: News, Kerala, Kerala-News, Regional-News, Police-News, Idukki News, Thopramkudy News, Mother, Child, Found Dead, Husband, Police, Booked, Case, Natives, Idukki: Mother and child found dead.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia