Drowned | പെരിയാര്‍ നദിയില്‍ മീന്‍ പിടിക്കുന്നതിനിടെ അപകടം; ഒരാള്‍ മുങ്ങി മരിച്ചു
Nov 19, 2023, 18:18 IST
ഇടുക്കി: (KVARHA) പെരിയാര്‍ നദിയില്‍ മീന്‍ പിടിക്കാന്‍ ഇറങ്ങിയയാള്‍ മുങ്ങി മരിച്ചു. കാഞ്ചിയാര്‍ കിഴക്കേ മാട്ടുക്കട്ട കുറുപ്പക്കല്‍ പാപ്പിയെന്ന് വിളിക്കുന്ന സുധാകരനാണ് മരിച്ചത്. ശനിയാഴ്ച (18.11.2023) രാത്രിയാണ് ദാരുണസംഭവം. പുഴയില്‍ മീന്‍ പിടിക്കുന്നതിനിടയിലാണ് സുധാകരനെ കാണാതായത്.
കൂടെയുണ്ടായിരുന്നവര്‍ അറിയിച്ചതിനെ തുടര്‍ന്നെത്തിയ കട്ടപ്പന അഗ്നിരക്ഷാസേന നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമോര്‍ടം നടത്താനായി ആശുപത്രിയിലേക്ക് മാറ്റി. നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം കുടുംബത്തിന് വിട്ടുനല്‍കും.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.