Youth Died | ഇടുക്കിയില്‍ വഴിയില്‍ കിടന്നുകിട്ടിയ മദ്യം കഴിച്ചതിന് പിന്നാലെ യുവാക്കള്‍ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായ സംഭവം; ഒരാള്‍ മരിച്ചു; 2 പേര് ചികിത്സയില്‍
Jan 12, 2023, 10:59 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഇടുക്കി: (www.kvartha.com) അടിമാലിയില്‍ വഴിയില്‍ കിടന്നു കിട്ടിയ മദ്യം കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യമുണ്ടായ യുവാക്കളില്‍ ഒരാള്‍ മരിച്ചു. മദ്യം കഴിച്ച് ഗുരുതരാവസ്ഥയിലായിരുന്ന അടിമാലി പടയാട്ടില്‍ കുഞ്ഞുമോനാ(40)ണ് മരിച്ചത്. ചികിത്സയില്‍ കഴിയവേയായിരുന്നു അന്ത്യം. കൂടെ ഉണ്ടായിരുന്ന അടിമാലി സ്വദേശികളായ അനില്‍ കുമാര്‍, മനോജ് എന്നിവര്‍ ഇപ്പോഴും ചികിത്സയിലാണ്.
കുഞ്ഞുമോനും സുഹൃത്തുക്കളും കഴിച്ച മദ്യത്തില്‍ കീടനാശിനിയുടെ അംശം കലര്‍ന്നിരുന്നതായി മുന്‍പ് കണ്ടെത്തിയിരുന്നു. ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍. മദ്യത്തില്‍ കീടനാശിനി കലര്‍ത്തിയതോ കീടനാശിനി എടുത്ത പാത്രത്തില്‍ മദ്യം ഒഴിച്ച് കുടിച്ചതോ ആകാമെന്ന സംശത്തിലാണ് പൊലീസ്.
എട്ടാം തിയതിയാണ് സംഭവം. വഴിയില്‍ കിടന്നാണ് ഒരു മദ്യക്കുപ്പി ലഭിക്കുന്നതെന്നും മദ്യം കഴിച്ച മൂന്നുപേര്‍ക്കും മണിക്കൂറുകള്‍ക്കുള്ളില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നുവെന്നും ഇവര്‍ മൊഴി നല്‍കിയിരുന്നു.
ആദ്യം മൂവരേയും അടിമാലി ജെനറല്‍ ആശുപത്രിയിലാണ് നാട്ടുകാര്‍ എത്തിച്ചത്. മൂന്നുപേരുടേയും നില വഷളായതോടെ കോട്ടയം മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തില്‍ അടിമാലി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മദ്യം എങ്ങനെ വഴിയരികില്‍ എത്തിയെന്നും മദ്യത്തില്‍ കീടനാശിനി എങ്ങനെ വന്നെന്നും ഉള്‍പെടെ പൊലീസ് പരിശോധിക്കും.
Keywords: News,Kerala,State,Idukki,Top-Headlines,Trending,Death,Treatment, Youth,Investigates,Police, Idukki: Man died in Adimali after consuming liquor lying on the road
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

