SWISS-TOWER 24/07/2023

Accidental Death | നിയന്ത്രണം നഷ്ടപ്പെട്ട ബൈക് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; 10 മണിക്കൂറിലധികം ആരുമറിയാതെ പരുക്കേറ്റ് കിടന്നയാള്‍ക്ക് ദാരുണാന്ത്യം

 


ADVERTISEMENT

ഇടുക്കി: (www.kvartha.com) ചിന്നക്കനാലില്‍ ബൈക് അപകടത്തില്‍പെട്ട് 10 മണിക്കൂറിലധികം സമയം ആരുമറിയാതെ കൊക്കയില്‍ കിടന്നയാള്‍ക്ക് ദാരുണാന്ത്യം. അപ്പര്‍ സൂര്യനെല്ലി സ്വദേശിയും മേസ്തിരിപ്പണിക്കാരനുമായ ഭാഗ്യരാജ്(47) ആണ് മരിച്ചത്. ഇടുക്കി മെഡികല്‍ കോളജില്‍ പോസ്റ്റുമോര്‍ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. സംസ്‌കാരം 11 മണിക്ക് അപ്പര്‍ സൂര്യനെല്ലിയിലെ പൊതുശ്മശാനത്തില്‍ നടക്കും. 
Aster mims 04/11/2022

വെള്ളിയാഴ്ച (28.07.2023) രാത്രി ഏഴിന് വീട്ടില്‍ നിന്നു ബൈകില്‍ സൂര്യനെല്ലിക്ക് പോയ ഭാഗ്യരാജ് നേരം വൈകിയിട്ടും തിരിച്ചെത്തിയില്ല. വീട്ടുകാര്‍ ഫോണിലേക്ക് വിളിച്ചെങ്കിലും കിട്ടിയില്ല. ശനിയാഴ്ച (29.07.2023) രാവിലെ ഏഴരയോടെയാണ് ഭാഗ്യരാജിന്റെ ബൈക് ചിന്നക്കനാല്‍ മോണ്ട് ഫോര്‍ട് സ്‌കൂളിനുസമീപം പൊതുമരാമത്ത് റോഡിന്റെ താഴെ കൊക്കയില്‍ കിടക്കുന്നത് നാട്ടുകാര്‍ കണ്ടത്. തുടര്‍ന്നു നടത്തിയ തിരച്ചിലില്‍ ഭാഗ്യരാജിന്റെ മൃതദേഹവും കണ്ടെത്തുകയായിരുന്നു.

ശാന്തന്‍പാറ പൊലീസെത്തിയാണ് മേല്‍നടപടികള്‍ സ്വീകരിച്ചത്. നിയന്ത്രണം നഷ്ടപ്പെട്ട ബൈക് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിലാണ് ഭാഗ്യരാജ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. ഈ പരിസരത്ത് കാട്ടാനകളുടെ ശല്യമുള്ളതിനാല്‍ അപകടമുണ്ടായ സ്ഥലത്തേക്ക് രാത്രിയില്‍ വാഹനസഞ്ചാരം കുറവാണ്. അതിനാലാണ് അപകടവിവരം പുറത്തറിയാന്‍ വൈകിയത്. ഭാര്യ: വേളാങ്കണ്ണി. മക്കള്‍: അമല്‍രാജ്, അബിയുത്ത്.

Accidental Death | നിയന്ത്രണം നഷ്ടപ്പെട്ട ബൈക് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; 10 മണിക്കൂറിലധികം ആരുമറിയാതെ പരുക്കേറ്റ് കിടന്നയാള്‍ക്ക് ദാരുണാന്ത്യം



Keywords:  News, Kerala, Kerala-News, Accident-News, Idukki, Died, Bike, Accident, Chinnakanal, Idukki: Man died after bike overturned at Chinnakanal.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia