Found dead | 'കടബാധ്യതയെ തുടര്‍ന്ന് ഒരു കുടുംബത്തിലെ 5 പേര്‍ വിഷം കഴിച്ചു'; അച്ഛനും അമ്മയും മരിച്ചു, 3 കുട്ടികള്‍ തീവ്രപരിചരണ വിഭാഗത്തില്‍

 


തൊടുപുഴ: (www.kvartha.com) കടബാധ്യതയെ തുടര്‍ന്ന് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ വിഷം കഴിച്ചതായി പൊലീസ്. ഇടുക്കി പുന്നയാറില്‍ കാരാടിയില്‍ ബിജു, ഭാര്യ ടിന്റു, മൂന്നുമക്കള്‍ എന്നിവരാണ് വിഷം കഴിച്ചത്. ബിജുവും ടിന്റുവും മരിച്ചു. ഇവരുടെ മൂന്ന് കുട്ടികള്‍ ഇടുക്കി മെഡികല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

കഞ്ഞിക്കുഴി പഞ്ചായതിലെ പുന്നയാര്‍ ചൂടന്‍ സിറ്റിയിലാണ് ബിജുവും കുടുംബവും താമസിക്കുന്നത്. 11 വയസ്സുള്ള പെണ്‍കുട്ടിയും, എട്ടും, രണ്ടും വയസ്സുള്ള ആണ്‍കുട്ടികളുമാണ് ആശുപത്രിയില്‍ കഴിയുന്നത്. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. 

ബിജുവും ടിന്റുവും കഞ്ഞിക്കുഴിയില്‍ ചെറിയ ഹോടെല്‍ നടത്തുകയാണ്. ലക്ഷക്കണക്കിന് രൂപയുടെ കടബാധ്യതയാണ് ഇവരെ ആത്മഹത്യയിലേക്ക് നയിച്ചതെന്നു കരുതുന്നതായി പ്രദേശവാസികള്‍ പറയുന്നു.

Found dead | 'കടബാധ്യതയെ തുടര്‍ന്ന് ഒരു കുടുംബത്തിലെ 5 പേര്‍ വിഷം കഴിച്ചു'; അച്ഛനും അമ്മയും മരിച്ചു, 3 കുട്ടികള്‍ തീവ്രപരിചരണ വിഭാഗത്തില്‍

സംഭവത്തെക്കുറിച്ച് വാര്‍ഡ് മെമ്പര്‍ ഐസണ്‍ പറയുന്നത്:


ഉച്ചയോടെ മൂത്ത പെണ്‍കുട്ടി സമീപത്തെ വീട്ടിലെത്തി ദുരന്തവിവരം പറഞ്ഞപ്പോഴാണ് അയല്‍വാസികള്‍ കാര്യം അറിയുന്നത്. തുടര്‍ന്ന് കഞ്ഞിക്കുഴി വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആംബുലന്‍സ് എത്തി നാലു പേരെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇതിനിടെ ഡ്രൈവര്‍ നല്‍കിയ ഉപ്പുവെള്ളം കുടിച്ച് കുട്ടികള്‍ ഛര്‍ദിച്ചു.

ഇളയ കുട്ടി രക്ഷാപ്രവര്‍ത്തകരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. പിന്നീട് കഞ്ഞിക്കുഴി പൊലീസ് എത്തിയാണ് ഇളയ കുട്ടിയെ ഇടുക്കി മെഡികല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്. ബിജുവിന്റെ മാതാവ് രാവിലെ വീട്ടില്‍നിന്ന് കഞ്ഞിക്കുഴിക്ക് പോയ സമയത്താണ് ഇവര്‍ വിഷം കഴിച്ചത്. ബിജുവിന്റെയും ടിന്റുവിന്റെയും മൃതദേഹങ്ങള്‍ ഇടുക്കി മെഡികല്‍ കോളജ് മോര്‍ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Keywords:  Idukki: Husband and five found dead after drinking poison, Thodupuzha, News, Family, Dead, Hospital, Treatment, Kerala, Children.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia