Successful Landing | മൂന്നാമത്തെ ലാന്‍ഡിങ് വിജയകരം; ഇടുക്കി സത്രം എയര്‍സ്ട്രിപില്‍ വിമാനമിറങ്ങി
Dec 1, 2022, 13:59 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഇടുക്കി: (www.kvartha.com) കാത്തിരിപ്പിനൊടുവില്‍ വണ്ടിപ്പെരിയാര്‍ സത്രം എയര്‍സ്ട്രിപില്‍ വിമാനമിറങ്ങി. മുന്‍പ് രണ്ട് പരീക്ഷണങ്ങള്‍ പരാജയപ്പെട്ട ശേഷമാണ് വിജയകരമായ ലാന്‍ഡിങ്. നേരത്തെ റണ്‍വേയുടെ അറ്റത്തുള്ള മണ്‍തിട്ടയായിരുന്നു തടസമായിരുന്നത്. ഒടുവില്‍ മണ്‍ത്തിട്ട നീക്കിയാണ് വിമാനം വിജയകരമായി നിലത്തിറക്കിയത്.

രണ്ടുപേര്‍ക്ക് സഞ്ചരിക്കാവുന്ന വൈറസ് -എസ് ഡബ്ലിയു എന്ന വിമാനമാണ് ലാന്‍ഡ് ചെയ്തത്. രാവിലെ 9.30-ന് കൊച്ചിയില്‍ നിന്ന് പുറപ്പെട്ട വിമാനം പത്തരയോടെ എയര്‍സ്ട്രിപിലെത്തി. മൂന്നു തവണ വട്ടമിട്ട് കറങ്ങിയ ശേഷം ഒടുവില്‍ വിജയകരമായി റണ്‍വേയിലേക്ക്. എന്‍ സി സി കേഡറ്റുകള്‍ക്ക് പരിശീലനം നല്‍കുന്നതിനായി പൊതുമരാമത്ത് വകുപ്പ് നിര്‍മിച്ച സംസ്ഥാനത്തെ എയര്‍സ്ട്രിപാണ് വണ്ടിപ്പെരിയാറിലേത്.
2017-ല്‍ നിര്‍മാണം ആരംഭിച്ചുവെങ്കിലും കാലാവസ്ഥയടക്കമുള്ള നിരവധി പ്രതിസന്ധികള്‍ പദ്ധതിക്ക് വെല്ലുവിളികളായി. ഏപ്രിലിലും ജൂണിലും വിമാനമിറക്കാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. പ്രധാന തടസമായിരുന്ന റണ്‍വേയുടെ അറ്റത്തുള്ള മണ്‍തിട്ട ഇവിടെ നിന്നു നീക്കി. പെരിയാര്‍ കടുവാസങ്കേതത്തിലെ മൃഗങ്ങളുടെ ആവാസ വ്യവസ്ഥയില്‍ ആശങ്കയുന്നയിച്ച് ഒരു വ്യക്തി കോടതിയെ സമീപിക്കുകയും ചെയ്തു.
97 ശതമാനം നിര്‍മാണ ജോലികള്‍ പൂര്‍ത്തിയാക്കിയതിനിടെ ഉണ്ടായ വന്‍ മണ്ണിടിച്ചിലും തിരിച്ചടിയായി. പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പദ്ധതിയുടെ നടത്തിപ്പില്‍ നേരിട്ട് ഇടപെടല്‍ നടത്തി. ചീഫ് എന്‍ജിനീയറെ തന്നെ ചുമതല ഏല്‍പിക്കുകയും ചെയ്തിരുന്നു. കാര്യക്ഷമമായ ഇടപെടലിലൂടെയാണ് ഒടുവില്‍ ഉദ്യമം വിജയത്തിലെത്തുകയും ചെയ്തിരിക്കുന്നു.
Keywords: News,Kerala,State,Idukki,Top-Headlines,Trending,Flight,Minister, Idukki: Flight landed successfully at Sathram airstrip
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.