Arrested | ഇരുചക്ര വാഹനയാത്രികരായ സ്ത്രീകളെ സ്‌കൂടറില്‍ പിന്തുടര്‍ന്ന് തട്ടിപ്പിലൂടെ പണം കവര്‍ന്നുവെന്ന കേസ്; 52 കാരന്‍ പിടിയില്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT



ഇടുക്കി: (www.kvartha.com) തൊടുപുഴയില്‍ ഇരുചക്ര വാഹനയാത്രികരായ സ്ത്രീകളെ സ്‌കൂടറില്‍ പിന്തുടര്‍ന്ന് തട്ടിപ്പിലൂടെ പണം കവര്‍ന്നുവെന്ന കേസില്‍ 52 കാരന്‍ പിടിയില്‍. മണിക്കുട്ടന്‍ എന്നയാളെയാണ് തൊടുപുഴ ഡിവൈഎസ്പി എം ആര്‍ മധുബാബുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
Aster mims 04/11/2022

ഇരുചക്ര വാഹനങ്ങളില്‍ സഞ്ചരിക്കുന്ന സ്ത്രീകളുടെ പിന്നാലെയെത്തി സ്‌കൂടറില്‍ എന്‍ജിന്‍ ഓയില്‍ കുറവാണെന്നും മോശമാണെന്നുമൊക്കെ പറഞ്ഞാണ് ഇയാള്‍ തട്ടിപ്പിന് തുടക്കമിടുന്നതെന്ന് പൊലീസ് അറിയിച്ചു.

Arrested | ഇരുചക്ര വാഹനയാത്രികരായ സ്ത്രീകളെ സ്‌കൂടറില്‍ പിന്തുടര്‍ന്ന് തട്ടിപ്പിലൂടെ പണം കവര്‍ന്നുവെന്ന കേസ്; 52 കാരന്‍ പിടിയില്‍


ഓയില്‍ മാറിയില്ലെങ്കില്‍ വാഹനത്തിന് തീപിടിക്കുമെന്നും പറയും. വര്‍ക്ഷോപില്‍ ജോലി ചെയ്യുന്നയാളാണെന്ന് പരിചയപ്പെടുത്തിയാണ് ഇവരെ വിശ്വസിപ്പിക്കുന്നതെന്നും ഓയില്‍ തന്റെ കൈവശമുണ്ടെന്ന് പറഞ്ഞ് 500 രൂപ വാങ്ങി ഓയില്‍ ഒഴിച്ചു നല്‍കുമെന്നും പരാതിക്കാര്‍ പറഞ്ഞു.

തുടര്‍ന്ന് സംശയം തോന്നിയ ചിലര്‍ വാഹനം ഷോറൂമില്‍ എത്തിച്ചു പരിശോധിച്ചപ്പോഴാണ് ഇയാള്‍ ഒഴിച്ചത് ഉപയോഗശൂന്യമായ കരിഓയിലാണെന്ന് വ്യക്തമായത്. ഓടോ മൊബീല്‍ വര്‍ക്ഷോപ് അസോസിയേഷന്‍ തൊടുപുഴ യൂനിറ്റ് ഭാരവാഹികള്‍ ഇതുസംബന്ധിച്ച് ഡിവൈഎസ്പിക്ക് പരാതി നല്‍കിയിരുന്നു.

Keywords:  News,Kerala,State,Idukki,Case,Arrested,Police,Fraud,Complaint, Idukki: Engine oil cheating case; One arrested in Thodupuzha
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script