Killed | ഇടുക്കിയില്‍ വയോധികന്‍ വെട്ടേറ്റ് മരിച്ചു; മരുമകന്‍ പൊലീസ് കസ്റ്റഡിയില്‍

 


ഇടുക്കി: (KVARTHA) നെടുംകണ്ടം കൗന്തിയില്‍ വയോധികന്‍ വെട്ടേറ്റ് മരിച്ചു. പുതുപ്പറമ്പില്‍ ടോമി ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇയാളുടെ മരുമകന്‍ ജോബിന്‍ തോമസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: ഭാര്യാപിതാവിനെ മരുമകന്‍ വെട്ടികൊലപ്പെടുത്തുകയായിരുന്നു. ജോബിന്റെ ഭാര്യയും ടോമിയുടെ മകളുമായ ടിന്റുവിനുനേരെയും ആക്രമണം ഉണ്ടായി. ജോബിന്‍ ടിന്റുവിനെയും കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു.

ബെംഗ്‌ളൂറില്‍ കച്ചവടം ചെയ്തുവരുകയായിരുന്നു ജോബിന്‍. ഏറെ നാളായി ഭാര്യ ടിന്റുവുമായി ജോബിന്‍ തര്‍ക്കത്തിലായിരുന്നു. ഇരുവരും അകന്നുകഴിയുകയായിരുന്നു. ബുധനാഴ്ച (08.11.2023) അര്‍ധരാത്രിക്കുശേഷമാണ് നെടുംകണ്ടം കൗന്തിയിലെ ടോമിയുടെ വീട്ടിലെത്തി ജോബിന്‍ ആക്രമണം നടത്തിയത്.

കുടുംബ കലഹത്തെതുടര്‍ന്നാണ് കൊലപാതകമെന്നാണ് സംശയിക്കുന്നത്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വെട്ടേറ്റ് ഗുരുതരമായി പരുക്കേറ്റ ടിന്റുവിനെ കോട്ടയം മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ടിന്റുവിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

Killed | ഇടുക്കിയില്‍ വയോധികന്‍ വെട്ടേറ്റ് മരിച്ചു; മരുമകന്‍ പൊലീസ് കസ്റ്റഡിയില്‍



Keywords: News, Kerala, Kerala-News, Idukki-News, Crime-News, Idukki News, Kaundhi News, Killed, Household, Elderly Man, Nedumkandam News, Police, Custody, Wife, Clash, Injured, Idukki: Elderly man killed in Nedumkandam.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia