Died | ഇടുക്കിയില്‍ കഴുത്തില്‍ വെട്ടേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു
Jul 31, 2023, 09:11 IST
ADVERTISEMENT
ഇടുക്കി: (www.kvartha.com) അടിമാലിയില്‍ സഹോദര പുത്രന്റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു. പനംകുട്ടി ഇഞ്ചത്തൊട്ടി മേലേപ്പറമ്പില്‍ മാത്യു ഔസേഫ് ആണ് മരിച്ചത്. കഴുത്തില്‍ വെട്ടേറ്റത്തിനെ തുടര്‍ന്ന് ഗുരുതരമായ പരുക്കുകളുമായി കോട്ടയം മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.
തന്റെ തോട്ടത്തില്‍ നിന്ന് ജാതിക്ക മോഷ്ടിച്ചുവെന്ന് ആരോപിച്ച് മാത്യു ഔസേഫ് പൊലീസില്‍ പരാതിപ്പെട്ടതാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച പരാതി നല്‍കി വീട്ടിലെത്തിയ മാത്യുവിന് വൈകുന്നേരം വെട്ടേല്‍ക്കുകയായിരുന്നു.
മാത്യുവിന്റെ സഹോദര പുത്രന്‍ മലയംപറമ്പില്‍ ഷൈജു ആണ് പ്രതി. ഇയാളെ സംഭവദിവസം തന്നെ വെള്ളത്തൂവല്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അടിമാലി കോടതിയില്‍ ഹാജരാക്കിയ പ്രതി റിമാന്‍ഡിലാണ്.
Keywords: News, Kerala, Kerala-News, Local-News, Regional-News, Idukki, Injured, Elderly Man, Died, Attacked, Idukki: Elderly man dies after being attacked.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

