School Closed | വിദ്യാര്‍ഥികള്‍ക്ക് ടൈഫോയ്ഡ് സ്ഥിരീകരിച്ചു; കലക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന് മൂന്നാറിലെ എംആര്‍എസ് സ്‌കൂള്‍ താത്ക്കാലികമായി അടച്ചു; ഹോസ്റ്റലില്‍ പ്രത്യേക നിരീക്ഷണം ഏര്‍പെടുത്തി
Aug 2, 2023, 13:35 IST
മൂന്നാര്‍: (www.kvartha.com) വിദ്യാര്‍ഥികള്‍ക്ക് ടൈഫോയ്ഡ് പടര്‍ന്നതിനെ തുടര്‍ന്ന് ജില്ലാ കലക്ടറുടെ ഉത്തരവില്‍ ഇടുക്കിയിലെ എംആര്‍എസ് സ്‌കൂള്‍ താത്ക്കാലികമായി അടച്ചുപൂട്ടി. കഴിഞ്ഞ ശനിയാഴ്ച ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിലാണ് സ്‌കൂള്‍ ഹോസ്റ്റലിലെ 14 കുട്ടികള്‍ക്ക് രോഗം കണ്ടെത്തിയത്. ഇവരില്‍ 6 പേര്‍ വീടുകളിലേക്ക് മടങ്ങിയിരുന്നു. 8 പേരെ ഹോസ്റ്റലില്‍ പ്രത്യേക സംരക്ഷണയിലേക്ക് മാറ്റിയിരിക്കുകയാണ്. നാല് ദിവസത്തിനുള്ളില്‍ 20 കുട്ടികള്‍ക്കാണ് രോഗം പടര്‍ന്നത്.
എന്നാല്‍ വൈകാതെ, കഴിഞ്ഞ ദിവസങ്ങളില്‍ ആറ് പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ സ്‌കൂള്‍ അടച്ചിടാന്‍ നിര്‍ദേശിക്കുകയായിരുന്നു. കലക്ടറുടെ ഉത്തരവ് പ്രകാരം ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ തിങ്കളാഴ്ച സ്‌കൂളിലെ മുഴുവന്‍ കുട്ടികള്‍, ജീവനക്കാര്‍, അധ്യാപകര്‍ എന്നിവരില്‍ രോഗപരിശോധന നടത്തി. പരിശോധനാ ഫലം വന്നശേഷം സ്ഥിതിഗതികള്‍ വിലയിരുത്തി മാത്രമേ സ്‌കൂള്‍ തുറക്കുകയുള്ളൂവെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് വീട്ടില്‍ പോയി മടങ്ങിയെത്തിയ കുട്ടിയിലാണ് ആദ്യം രോഗ ലക്ഷണങ്ങള്‍ കണ്ടത്. കൂടുതല്‍ കുട്ടികള്‍ക്ക് പനിയും ഛര്‍ദിയുമുണ്ടായതോടെയാണ് സ്‌കൂള്‍ അധികൃതര്‍ വിവരം ആരോഗ്യ വകുപ്പിനെ അറിയിച്ചത്. രോഗം ബാധിച്ച കുട്ടികള്‍ക്ക് പ്രത്യേക പരിപാലനവും മരുന്നുകളും നല്‍കുന്നുണ്ടെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.
വിവിധ മേഖലകളില്‍ നിന്നു ള്ള 260 കുട്ടികളാണ് എംആര്‍എസ് സ്‌കൂളില്‍ പഠിക്കുന്നത്. സ്‌കൂള്‍ ഹോസ്റ്റലിലാണ് ഇവര്‍ കഴിയുന്നത്. ദേവികുളം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരുടെ നേതൃത്വത്തില്‍ സ്‌കൂള്‍ ഹോസ്റ്റലില്‍ പ്രത്യേക നിരീക്ഷണം ഏര്‍പെടുത്തിയിട്ടുണ്ട്.
Keywords: News, Kerala, Kerala-News, Health, Health-News, Idukki, District Collector, MRS School, Munnar, Students, Typhoid, Idukki: District collector directs MRS school in Munnar to be closed students catch typhoid.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.