Found Dead | ആളൊഴിഞ്ഞ വീട്ടില്‍ വിഷം അകത്തുച്ചെന്ന നിലയില്‍ കണ്ടെത്തിയ വിനോദസഞ്ചാരികളായെത്തിയ യുവാവും യുവതിയും മരിച്ചു
Jun 19, 2023, 08:28 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഇടുക്കി: (www.kvartha.com) മറയൂരില്‍ ആളൊഴിഞ്ഞ വീട്ടില്‍ വിഷം അകത്തുച്ചെന്ന നിലയില്‍ കണ്ടെത്തിയ യുവാവും യുവതിയും മരിച്ചു. വിനോദസഞ്ചാരികളായെത്തിയ തമിഴ്‌നാട് തിരുവണ്ണാമലൈ സ്വദേശി മദന്‍കുമാര്‍ (21), പുതുച്ചേരി സ്വദേശിനി തഹാനി (17) എന്നിവരാണ് മരിച്ചത്.
മറയൂര്‍ ഉദുമല്‍പേട്ട റോഡില്‍ കരിമുട്ടി ഭാഗത്ത് പുഷ്പന്റെ വീട്ടില്‍ കയറിയാണ് ഇവര്‍ വിഷം കഴിച്ചത്. പുഷ്പന്‍ ടൗണിലേക്ക് പോയ സമയത്താണ് സംഭവം നടന്നത്. അവശനിലയിലായ യുവതി രാത്രി ഒന്‍പതോടെ റോഡില്‍ കയറിനിന്ന് അതുവഴി പോയ ഒരു വാഹനം തടഞ്ഞു നിര്‍ത്തി വിഷം കഴിച്ചെന്നും രക്ഷിക്കണമെന്നും പറഞ്ഞുവെന്നാണ് വിവരം. തുടര്‍ന്ന് മറയൂര്‍ പൊലീസെത്തി ഇരുവരെയും സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.
എന്നാല്‍ ഇരുവരും ഗുരുതരാവസ്ഥയിലായിരുന്നതിനാല്‍ വിദഗ്ധ ചികിത്സയ്ക്കായി പിന്നീട് കോയമ്പതൂര്‍ മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. അപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
Keywords: News, Kerala, Kerala-News, News-Malayalam, Idukki, Couple, Found Dead, Marayur, Poison, Regional-News, Idukki: Couple found dead in Marayur.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

