Beverages Outlet | 'രണ്ടര വര്‍ഷത്തെ കരാര്‍ ഇനിയും ബാക്കിയുണ്ട്'; പുതിയ കെട്ടിടത്തിലേക്ക് മാറ്റിയ ബെവ്‌കോ ഔട്‌ലെറ്റ് സിപിഎം പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി പൂട്ടിച്ചതായി പരാതി; പ്രവര്‍ത്തിച്ചത് ഒരു മണിക്കൂര്‍ മാത്രം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഇടുക്കി: (KVARTHA) കുമളിയില്‍ പുതിയ കെട്ടിടത്തിലേക്ക് മാറ്റി പ്രവര്‍ത്തനം തുടങ്ങിയ ബെവ്‌കോ ഔട്‌ലെറ്റ് സിപിഎം പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി പൂട്ടിച്ചതായി പരാതി. അട്ടപ്പള്ളത്തെ ബിവറേജ് ഔട്‌ലെറ്റുമായി രണ്ടര വര്‍ഷത്തെ കരാര്‍ നിലനില്‍ക്കുന്നുണ്ടെന്ന് പറഞ്ഞാണ് സിപിഎം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പുതിയ ഔട്‌ലെറ്റ് ബലമായി അടപ്പിച്ചതെന്നാണ് ആരോപണം.

കുമളി അട്ടപ്പള്ളത്ത് പ്രവര്‍ത്തിച്ചിരുന്ന ഔട്‌ലെറ്റ് ശനിയാഴ്ച (14.10.2023) രാവിലെയാണ് ചെളിമട എന്ന സ്ഥലത്തേക്ക് മാറ്റി പ്രവര്‍ത്തനം തുടങ്ങിയത്. ഇവിടെ ബിവറേജ് ഔട്‌ലെറ്റ് പ്രവര്‍ത്തിച്ചത് ഒരു മണിക്കൂര്‍ മാത്രമാണ്. ഒരു ലക്ഷത്തോളം രൂപയുടെ കച്ചവടവും നടന്നു. ഇതിനിടെ സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് അടക്കുകയായിരുന്നു.

അട്ടപ്പള്ളത്തെ ബിവറേജ് ഔട്‌ലെറ്റിലെ പ്രവര്‍ത്തനം കോര്‍പറേഷന്‍ വെള്ളിയാഴ്ച അവസാനിപ്പിച്ചിരുന്നു. തുടര്‍ന്നാണ് ശനിയാഴ്ച ചെളിമടയിലെ ഔട്‌ലെറ്റ് പ്രവര്‍ത്തനം ആരംഭിച്ചത്. അട്ടപ്പള്ളത്തെ ഔട്‌ലെറ്റിലെത്തി എക്‌സൈസ് ഉദ്യോഗസ്ഥര്‍ കണക്കെടുത്ത് സീല്‍ ചെയ്തു. ഇതോടെ സിപിഎം പ്രവര്‍ത്തകര്‍ സംഘടിച്ച് ചെളിമടയില്‍ എത്തുകയും ഔട്‌ലെറ്റിലേക്ക് പ്രതിഷേധ മാര്‍ച് നടത്തുകയും ചെയ്തു.

ഔട് ലെറ്റിലെ ജീവനക്കാരെ ഭീഷണിപ്പെടുത്തിയ സിപിഎം നേതാക്കള്‍ ബലമായി ഔട് ലെറ്റ് അടപ്പിക്കുകയായിരുന്നുവെന്ന് പ്രദേശവാസികള്‍ ആരോപിച്ചു. സിപിഎം നേതാവിന്റെ അട്ടപ്പള്ളത്തെ കെട്ടിടത്തില്‍ നിന്ന് ഔട്‌ലെറ്റ് മാറ്റിയതിന്റെ പ്രതിഷേധമാണ് സിപിഎം പ്രവര്‍ത്തകര്‍ കാണിച്ചതെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

Beverages Outlet | 'രണ്ടര വര്‍ഷത്തെ കരാര്‍ ഇനിയും ബാക്കിയുണ്ട്'; പുതിയ കെട്ടിടത്തിലേക്ക് മാറ്റിയ ബെവ്‌കോ ഔട്‌ലെറ്റ് സിപിഎം പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി പൂട്ടിച്ചതായി പരാതി; പ്രവര്‍ത്തിച്ചത് ഒരു മണിക്കൂര്‍ മാത്രം



Keywords: News, Kerala, Kerala-News, Idukki-News, Malayalam-News, Bevco, Idukki News, Beverages Outlet, Chelimada News, Kumily News, Closed CPM, Protest, Idukki: Beverages Outlet at Chelimada in Kumily Shut Down By CPM.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia