Medical College | ഇടുക്കി, കോന്നി മെഡികല്‍ കോളജുകള്‍ക്ക് രണ്ടാം വര്‍ഷ എംബിബിഎസ് കോഴ്സിനുള്ള അംഗീകാരം ലഭിച്ചു

 


തിരുവനന്തപുരം: (www.kvartha.com) ഇടുക്കി, കോന്നി മെഡികല്‍ കോളജുകള്‍ക്ക് രണ്ടാം വര്‍ഷ എംബിബിഎസ് കോഴ്സിനുള്ള അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതുസംബന്ധിച്ച് നാഷനല്‍ മെഡികല്‍ കമീഷന്റെ കത്ത് ലഭിച്ചതായും മന്ത്രി അറിയിച്ചു. മാനദണ്ഡ പ്രകാരമുള്ള ക്രമീകരണങ്ങള്‍ ഒരുക്കുന്നതിനുള്ള നിരന്തര ഇടപെടലുകള്‍ക്കും തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള അംഗീകാരം കൂടിയാണിത്. മറ്റ് മെഡികല്‍ കോളജുകള്‍ പോലെ കോന്നി, ഇടുക്കി മെഡികല്‍ കോളജുകളെ ഉന്നത നിലവാരത്തിലെത്തിക്കാനാണ് സര്‍കാര്‍ ലക്ഷ്യമിടുതെന്നും മന്ത്രി പറഞ്ഞു.

ഈ സര്‍കാരിന്റെ നിരന്തര ഇടപെടലുകളുടെ ഫലമായാണ് കോന്നി, ഇടുക്കി മെഡികല്‍ കോളജുകള്‍ക്ക് 100 എംബിബിഎസ് സീറ്റുകള്‍ക്ക് വീതം നാഷനല്‍ മെഡികല്‍ കമീഷന്റെ അനുമതി ലഭിച്ചത്. ഇടുക്കി മെഡികല്‍ കോളജില്‍ യുഡിഎഫിന്റെ കാലത്ത് അനുമതി നഷ്ടപ്പെടുമ്പോള്‍ 50 എംബിബിഎസ് സീറ്റുകള്‍ മാത്രമാണുണ്ടായിരുന്നത്.

എന്നാല്‍ കൃത്യമായ പ്രവര്‍ത്തനങ്ങളിലൂടെ 100 സീറ്റുകള്‍ക്ക് അനുമതി നേടിയെടുക്കാന്‍ സാധിച്ചിരുന്നു. രണ്ടാം വര്‍ഷ ക്ലാസുകള്‍ ആരംഭിക്കുന്നതിന് വേണ്ടി നാഷനല്‍ മെഡികല്‍ കമീഷന്‍ നിര്‍ദേശിച്ച സൗകര്യങ്ങള്‍ സജ്ജമാക്കാന്‍ മന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് തീരുമാനമെടുത്തിരുന്നു.

ഈ സര്‍കാരിന്റെ കാലത്ത് കോന്നി മെഡികല്‍ കോളജില്‍ 250 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് സാധ്യമാക്കിയത്. 200 കിടക്കകളുള്ള ആശുപത്രിയുടെ രണ്ടാമത്തെ ബ്ലോക്, അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്, കാന്റീന്‍, ഹോസ്റ്റലുകള്‍, ക്വാര്‍ടേഴ്സുകള്‍, ലോണ്‍ട്രി, അനിമല്‍ ഹൗസ്, ഓഡിറ്റോറിയം, മോര്‍ചറി എന്നിവയുടെ നിര്‍മാണത്തിനായി 200 കോടിയുടെ സാമ്പത്തികാനുമതി ലഭ്യമാക്കി നിര്‍മാണം ആരംഭിച്ചു.

Medical College | ഇടുക്കി, കോന്നി മെഡികല്‍ കോളജുകള്‍ക്ക് രണ്ടാം വര്‍ഷ എംബിബിഎസ് കോഴ്സിനുള്ള അംഗീകാരം ലഭിച്ചു

അഞ്ചുകോടി രൂപയുടെ ജില്ലയിലെ ആദ്യത്തെ 128 സ്ലൈഡ് സിടി സ്‌കാന്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കി. ആധുനിക ലേബര്‍റൂം നിര്‍മിക്കുന്നതിന് 3.5 കോടി രൂപയുടെ ലക്ഷ്യാ പദ്ധതിക്ക് അനുമതി ലഭ്യമാക്കി എന്നും മന്ത്രി പറഞ്ഞു.

ഇടുക്കി മെഡികല്‍ കോളജിലൂടെ ഹൈറേന്‍ജില്‍ മികച്ച ആശുപത്രി സൗകര്യം ഒരുക്കുകയാണ് ലക്ഷ്യം. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാമെന്ന ഉറപ്പിന്മേല്‍ രണ്ട് ബാചില്‍ 50 വിദ്യാര്‍ഥികളെ വീതം 2014ലും 15ലുമായി പ്രവേശിപ്പിച്ചിരുന്നെങ്കിലും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാത്തതിനാല്‍ ഇന്‍ഡ്യന്‍ മെഡികല്‍ കൗണ്‍സിലിന്റെ ആദ്യ പരിശോധനയില്‍ തന്നെ അംഗീകാരം നഷ്ടമായിരുന്നു. മതിയായ കിടക്കകളുള്ള ആശുപത്രിയും ലാബ് സൗകര്യങ്ങളും ഹോസ്റ്റല്‍ സൗകര്യങ്ങളും ആവശ്യമായ ഉപകരണങ്ങളും ഒരുക്കിയിട്ടാണ് ഈ സര്‍കാര്‍ വിദ്യാര്‍ഥികളെ പ്രവേശിപ്പിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

Keywords:  Idukki and Konni Medical Colleges approved for second year MBBS, Thiruvananthapuram, News, Medical College, Students, Health, Health and Fitness, Health Minister, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia